കാഞ്ജുർമാർഗ് കൈരളി സമാജത്തിന്റെ 34-മത് വാർഷികവും ഓണാഘോഷവും ഒക്ടോബർ 5 ന്

നോർക്കാ ഡവലപ്മെൻറ് ഓഫീസർ എസ്. റഫീഖ് മുഖ്യാതിഥിയാകും. നർ ത്തകിയും ആങ്കറും വ്ലോഗറുമായ ഡോ. നീരജാ ഗോപിനാഥൻ വിശിഷ്ടാതിഥിയായിരിക്കും

author-image
Honey V G
New Update
nddnn

മുംബൈ: കാഞ്ജുർമാർഗ് കൈരളി സമാജത്തിന്റെ 34-മത് വാർഷികവും ഓണാഘോഷവും കാഞ്ജുർമാർഗ് വെസ്റ്റ് നേവൽ സിവിലിയൻ ഹൗസിങ് കോളനിയിലെ സുരഭി ഹാളിൽ ഒക്ടോബർ അഞ്ചിന് രാവിലെ 10 മുതൽ നടക്കും.

നോർക്കാ ഡവലപ്മെൻറ് ഓഫീസർ എസ്. റഫീഖ് മുഖ്യാതിഥിയാകും. നർ ത്തകിയും ആങ്കറും വ്ലോഗറുമായ ഡോ. നീരജാ ഗോപിനാഥൻ വിശിഷ്ടാതിഥിയായിരിക്കും.

ndndnd

സർവീസിൽനിന്ന് വിരമിച്ച അംഗങ്ങളെയും കഴിഞ്ഞ അധ്യയ നവർഷത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും ആദ രിക്കൽ, സമാജം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടി കൾ, ഓണസദ്യ എന്നിവയുണ്ടാ യിരിക്കും. കേരളസർക്കാരിന്റെ നോർക്ക കെയർ സമഗ്ര ഇൻഷുറൻസ് പദ്ധതിയിൽ അംഗമാ വാൻ ആഗ്രഹിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങളും സഹായങ്ങളും നൽകുന്നതിനായി സമാ ജത്തിന്റെ ആഭിമുഖ്യത്തിൽ ഒരു കൗണ്ടർ ഉണ്ടായിരിക്കുമെന്ന് സമാജം പ്രസിഡന്റ് വി.എം. ഉണ്ണി കൃഷ്ണൻ അറിയിച്ചു. വിവരങ്ങൾ : 9820070804, 9820183709.