കല്യാണിൽ വർണാഭ വിരുന്നൊരുങ്ങുന്നു; KANWA വാർഷികാഘോഷം ഫെബ്രുവരി 8ന്

തുടർന്ന് KANWA കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാ വിരുന്ന്, ഫ്ലവർ ടി.വി. സ്റ്റാർ സിംഗർ വിജയി മാസ്റ്റർ ശിവശങ്കർ കൃഷ്ണ നയിക്കുന്ന ഗാനമേള, AEM ടീം അവതരിപ്പിക്കുന്ന ഡി.ജെ. പാർട്ടി എന്നിവയും അരങ്ങേറും.

author-image
Honey V G
New Update
mdmsndm

താനെ: കണ്ണൂർ വെൽഫെയർ അസോസിയേഷൻ, കല്ല്യാൺ (KANWA)യുടെ 24-ാം വാർഷിക കുടുംബ സംഗമം ഫെബ്രുവരി 8-ാം തീയതി, ഞായറാഴ്‌ച ഉച്ചയ്ക്ക് 2.30 മുതൽ, കല്യാൺ വെസ്റ്റിലെ കെ. സി. ഗാന്ധി ഓഡിറ്റോറിയത്തിൽ വിവിധ കലാ–സാംസ്‌കാരിക പരിപാടികളോടെ വർണാഭമായി ആഘോഷിക്കും.

സാംസ്‌കാരിക സമ്മേളനം കല്യാണിലെ മുതിർന്ന സാമൂഹിക പ്രവർത്തകൻ ശ്രീ. രാമൻകുട്ടി വി.ആർ. ഉദ്ഘാടനം നിർവഹിക്കും.

വാർഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ മാസങ്ങളിൽ സംഘടിപ്പിച്ച ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ ടൂർണമെന്റുകൾ, മറ്റ് കലാ–കായിക മത്സരങ്ങൾ എന്നിവയിലെ വിജയികൾക്ക് സമ്മാനദാനം നടത്തി പരിപാടികൾക്ക് തുടക്കം കുറിക്കും.

തുടർന്ന് KANWA കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാ വിരുന്ന്, ഫ്ലവർ ടി.വി. സ്റ്റാർ സിംഗർ വിജയി മാസ്റ്റർ ശിവശങ്കർ കൃഷ്ണ നയിക്കുന്ന ഗാനമേള, AEM ടീം അവതരിപ്പിക്കുന്ന ഡി.ജെ. പാർട്ടി എന്നിവയും അരങ്ങേറും.