കർക്കടക വാവുബലി:ഗുരുദേവഗിരിയിൽ ഭക്തജനത്തിരക്കേറി

ശ്രീനാരായണ മന്ദിരസമിതിയുടെ വീരാർ, സാക്കിനാക്ക, മീരാറോഡ്‌ ഗുരുസെന്ററുകളിലും ബലിയിടൽ ചടങ്ങ് നടന്നു.

author-image
Honey V G
New Update
bsbsnsn

നവിമുംബൈ:കർക്കിടക വാവിനോടനുബന്ധിച്ച് ശ്രീ നാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നെരൂൾ ഗുരുദേവഗിരിയിൽ നടന്ന ബലിതർപ്പണത്തിന് വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.

മുംബയുടെ വിവിധ ഭാഗങ്ങളിൽനിന്നും നവിമുംബയിൽ നിന്നുമായി പുലർച്ചെ 4 മണി മുതൽ തന്നെ ഭക്തജനങ്ങൾ എത്തിതുടങ്ങിയിരുന്നു. മൂവായിരത്തിലധികം പേർ ഇവിടെയെത്തി ബലിതർപ്പണം ചെയ്തതായി സമിതി ഭാരവാഹികൾ അറിയിച്ചു.

കുളിച്ച് ഈറനായി ഗൃഹാതുരസ്മരണകളോടെ ഗുരുദേവഗിരിയുടെ പൂമുഖത്ത് ഒരുക്കിയ ബലിത്തറയിൽ നിരനിരയായിരുന്ന് നാക്കിലയിൽ ബലിപിണ്ടവും കറുകയും തുളസിയും ചേർത്തുവച്ച് ആചാര്യൻ ചൊല്ലിക്കൊടുത്ത മന്ത്രങ്ങളുരുവിട്ടുകൊണ്ട് ബലിതർപ്പണം നിർവഹിച്ച് മണ്മറഞ്ഞ പിത്രുക്കളെ സ്മരിച്ചു.ബലിതർപ്പണത്തിനുശേഷം തിലഹവനവും ഉണ്ടായിരുന്നു. ശ്രീനാരായണ മന്ദിരസമിതിയുടെ വീരാർ, സാക്കിനാക്ക, മീരാറോഡ്‌ ഗുരുസെന്ററുകളിലും ബലിയിടൽ ചടങ്ങ് നടന്നു.