/kalakaumudi/media/media_files/2025/07/24/eeifkfnfnn-2025-07-24-19-34-10.jpg)
നവിമുംബൈ:വാവുബലി ദിനത്തിൽ തര്‍പ്പണ പുണ്യംതേടി മുംബൈയിലെ ക്ഷേത്രങ്ങളിലും വൻ തിരക്ക് വാഷി ന്യൂ ബോംബെ അയ്യപ്പ മിഷൻ ക്ഷേത്രത്തിൽ ബലിയിടൽ ചടങ്ങിന് വൻ തിരക്ക് അനുഭവപ്പെട്ടു.
രാവിലെ 7 ന് ആരംഭിച്ച ബലി കർമങ്ങൾക്ക് വിഷ്ണു നമ്പൂതിരി, ശ്രീരാഗ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.
പിതൃസായൂജ്യ പൂജ, തിലഹോമം എന്നിവയ്ക്ക് ശേഷമാണ് ബലി കർമ്മങ്ങൾക്ക് തുടക്കം കുറിച്ചത്.
ശേഷം ബലിതർപ്പണത്തിന് എത്തിയവർക്ക് പ്രഭാത ഭക്ഷണം നൽകി.
അതേസമയം എല്ലാ വർഷവും ക്ഷേത്രത്തിൽ ബലി ഇടുന്നവരുടെ എണ്ണം കൂടി വരുന്നതായും വർഷം തോറും അതിനായുള്ള സൗകര്യങ്ങൾ ക്ഷേത്രം ഒരുക്കാറുണ്ടെന്നും പ്രസിഡന്റ് വി സി ചന്ദ്രൻ പിള്ള പറഞ്ഞു.