/kalakaumudi/media/media_files/2025/12/29/mfndndn-2025-12-29-23-02-38.jpg)
മുംബൈ : വസായ്–വീരാർ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 26-ാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി കെ.ബി. ഉത്തം കുമാർ മത്സരിക്കുന്നു.
ജനുവരി 15 നാണ് വസായ്–വീരാർ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, നാളെ (30.12.2025) രാവിലെ 11 മണിക്ക്, വസായ് റെയിൽവേ സ്റ്റേഷനു സമീപമുള്ള നഗർപാലിക കാര്യാലയത്തിൽ അദ്ദേഹം ഔദ്യോഗികമായി നാമനിർദേശപത്രിക സമർപ്പിക്കും.
മഹാരാഷ്ട്ര ബിജെപിയിൽ വിവിധ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.നിലവിൽ ഉത്തം കുമാർ മഹാരാഷ്ട്ര ബിജെപി കേരള വിഭാഗം കൺവീനർ ആണ്.കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിയാണ് സ്വദേശം.
കഴിഞ്ഞ മുപ്പത്തിയെട്ടു വർഷങ്ങളായി മുംബൈയെ തന്റെ പ്രവർത്തന ഭൂമിയാക്കിയ കെ.ബി. ഉത്തം കുമാർ, നിലംതൊടുന്ന രാഷ്ട്രീയം കൈമുതലാക്കിയ നേതാവാണ്.
കോവിഡ് മഹാമാരിക്കാലത്ത്, രാഷ്ട്രീയം മാറ്റിവെച്ച് മനുഷ്യത്വം മുൻനിർത്തിയ പ്രവർത്തനങ്ങളാണ് കെ.ബി. ഉത്തം കുമാറിനെ പ്രത്യേകമായി ശ്രദ്ധേയനാക്കിയത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിൽ, ഭക്ഷണം, മരുന്നുകൾ, ചികിത്സാ സഹായങ്ങൾ, ഭരണകൂട സഹായങ്ങൾ എന്നിവ ആവശ്യക്കാരിലേക്ക് എത്തിക്കാൻ അദ്ദേഹം മുൻകൈയെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
