കേരള കാത്തലിക് അസോസിയേഷൻ ഡോമ്പിവിലി ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

ഡോമ്പിവലി മേഖലയിലെ പൊതു വിദ്യാഭ്യാസ രംഗത്തെ കൂടുതൽ സ്കൂളുകളിൽ വരും ദിവസങ്ങളിൽ ക്രിസ്തുമസ് സമ്മാന വിതരണം നടത്തുന്നതാണെന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു

author-image
Honey V G
New Update
mdmdmdmm

താനെ : കേരള കാത്തലിക് അസോസിയേഷൻ മുംബൈ (KCA Mumbai) ഡോമ്പിവിലി യൂണിറ്റിന്റെ നേതൃത്വത്തിൽ ഡോമ്പിവലി ഈസ്റ്റിലും വെസ്റ്റിലുമുള്ള ജില്ലാ പരിഷത്ത്/മുനിസിപ്പൽ സ്കൂളുകളിൽ ക്രിസ്മസ് കേക്ക് വിതരണം നടത്തി.

dcjunb

ഡോമ്പിവിലി ഈറ്റിലെ സാഗാവ് ജില്ലാ പരിഷത്ത് സ്കൂളിൽ നടന്ന ക്രിസ്തുമസ് സ്നേഹ സമ്മാന വിതരണം KCA ഡോമ്പിവിലി യൂണിറ്റ് പ്രസിഡന്റ് ആന്റണി ഫിലിപ്പ് ഉത്ഘാടനം ചെയ്‌തു. 

സ്കൂൾ ഹെഡ് മാസ്റ്റർ സുനിൽ സിംഗാടെ സ്വാഗതം ആശംസിച്ചു. സ്കൂളിലെ അധ്യാപകരും, ജീവനക്കാരും, വിദ്യാർത്ഥികളും ചേർന്ന് കെ സി എ യുടെ ഈ ഉദ്യമത്തിന് വലിയ ആവേശത്തോടെയുള്ള സ്വീകരണമാണ് നൽകിയത്.

mdmsmmm

കെ സി എ ഡോമ്പിവിലി വൈസ് പ്രസിഡന്റ് ഫിലിപ്പ് ചാക്കോ, സെക്രട്ടറി ഇമ്മാനുവൽ തോമസ്, ട്രഷറർ സി റ്റി മത്തായി മുൻ സെക്രട്ടറി കെ എസ് ജോസഫ്, KCA അംഗം ടോം ജോസഫ്, സെൻട്രൽ കൗൺസിൽ അംഗം ജോൺസൻ എബ്രഹാം, സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയി മാത്യു നെല്ലൻ എന്നിവർ പങ്കെടുത്തു. 

msksjnm

ഡോമ്പിവലി മേഖലയിലെ പൊതു വിദ്യാഭ്യാസ രംഗത്തെ കൂടുതൽ സ്കൂളുകളിൽ വരും ദിവസങ്ങളിൽ ക്രിസ്തുമസ് സമ്മാന വിതരണം നടത്തുന്നതാണെന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. 

mdndnn

KCA ഡോമ്പിവിലി യൂണിറ്റ് മേഖലയിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നത്.