/kalakaumudi/media/media_files/2025/12/29/jjnnnn-2025-12-29-15-36-09.jpg)
മുംബൈ: കേരള കാത്തലിക് അസോസിയേഷൻ (KCA) മുംബൈയുടെ 2025–27 കാലയളവിലേക്കുള്ള കേന്ദ്ര ഭരണസമിതി തിരഞ്ഞെടുപ്പിൽ, ജോയി വർഗീസ് പാറേക്കാട്ടിൽ നയിച്ച പാനിൽ സമ്പൂർണ്ണ വിജയം നേടി.
ഡിസംബർ 28 ന് ചെമ്പൂരിലെ കെ.സി.എ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ഇന്റർനാഷണൽ സ്കൂളിൽ വച്ച് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി ജോയി വർഗീസ് പാറേക്കാട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി ജോസഫ് തോമസിനെയും സണ്ണി മാത്യുവിനെയും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി ജോണി വർഗീസ് എതിരില്ലാതെ നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജോയിന്റ് സെക്രട്ടറിമാരായി സാംജി ജോസഫും സുനിൽദാസും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി പി.ഒ. ജോസും, ജോയിന്റ് ട്രഷററായി പി.ആർ. ജോസും വിജയിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/12/29/kca1-2025-12-29-15-37-55.jpg)
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പതിനഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് താഴെപ്പറയുന്നവർ തെരഞ്ഞെടുക്കപ്പെട്ടു: എ.ജെ. വിൽസൺ, അബ്രഹാം ലൂക്കോസ്, ക്ലീറ്റസ് ഫെർണാണ്ടസ്, ജെയിംസ് കണ്ണമ്പുഴ, ജെയിംസ് കുട്ടി ഈപ്പൻ, ജോസ് ജോർജ്, ജോയി മാത്യു നെല്ലൻ, കെ.ജെ. റാഫേൽ, ലാൽസൺ ജോർജ് ചിറമേൽ, എം.ടി. ഡേവിഡ്, സാബു ജോസഫ്, സതീഷ് പവ്വത്ത്, ഷിബു ജോൺ, സിബി ജോസഫ്, സ്റ്റാൻലി ജോൺസൺ.
ഇന്റേണൽ ഓഡിറ്റർമാർ ജോസഫ് പി. പാറയ്ക്ക, ഷിബു ജോസഫ് എന്നിവർ ഇന്റേണൽ ഓഡിറ്റർമാരായി തെരഞ്ഞെടുക്കപ്പെട്ടു.
1959-ൽ സ്ഥാപിതമായ കേരള കാത്തലിക് അസോസിയേഷൻ മുംബൈ കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി മുംബൈയിലെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, സേവന മേഖലകളിൽ സജീവവും ശക്തവുമായ സാന്നിധ്യമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
