കെസിഎ മുംബൈ ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങൾ ഫെബ്രുവരി 1ന് ചെമ്പൂരിൽ

കെ. സി. എ അംഗങ്ങളുടെ കുട്ടികളിൽ 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അക്കാദമിക് അവാർഡ്, കെ. സി. എ കലോത്സവം 2025 ലെ കേന്ദ്രതല മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള പുരസ്‌കാരങ്ങൾ എന്നിവ സമ്മേളനത്തിൽ വിതരണം ചെയ്യും

author-image
Honey V G
New Update
mznznnzn

മുംബൈ : ദി കേരള കാത്തലിക് അസോസിയേഷൻ മുംബൈ ( രജി ) യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ 2026 ഫെബ്രുവരി ഒന്ന് ഞായറാഴ്ച കെ. സി. എ യുടെ ചെമ്പൂരിലുള്ള സെന്റ് ഫ്രാൻസിസ് ഓഫ് അസ്സിസി ഇന്റർനാഷണൽ സ്കൂളിൽവച്ചു നടക്കും.

വൈകിട്ട് 5 മണിക്ക് തുടങ്ങുന്ന ആഘോഷങ്ങളിൽ കെ. സി. എ മുൻ പ്രസിഡന്റ് അഡ്വ. മലയിൽ ജോസഫ് കുര്യൻ വിശിഷ്ടാതിഥിയായിരിക്കും.

കെ. സി. എ അംഗങ്ങളുടെ കുട്ടികളിൽ 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അക്കാദമിക് അവാർഡ്, കെ. സി. എ കലോത്സവം 2025 ലെ കേന്ദ്രതല മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള പുരസ്‌കാരങ്ങൾ എന്നിവ സമ്മേളനത്തിൽ വിതരണം ചെയ്യും.

കെ. സി. എ യുടെ മുംബൈയിലെ വിവിധ യുണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്തവർ അവതരിപ്പിക്കുന്ന കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.