ജനുവരി 26 ന് പൻവേലിൽ കെ.സി.എസ്. റിപ്പബ്ലിക് ദിനാഘോഷം; തുടർന്ന് വാർഷിക പൊതുയോഗം

പൊതുയോഗത്തിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, പ്രവർത്തന പദ്ധതികൾ, അംഗങ്ങളുടെ നിർദേശങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യും.

author-image
Honey V G
New Update
nsnsnnsn

റായ്ഗഡ്: ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിന്റെ നേതൃത്വത്തിൽ ജനുവരി 26 രാവിലെ 8.30 ന് സംഘടനയുടെ ഓഫീസ് അങ്കണത്തിൽ ദേശീയ പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിക്കുന്നു.

ചടങ്ങിൽ സംഘടനയുടെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

തുടർന്ന് രാവിലെ 10 മണിക്ക് കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിന്റെ വാർഷിക പൊതുയോഗം നടക്കും.

സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, പ്രവർത്തന പദ്ധതികൾ, അംഗങ്ങളുടെ നിർദേശങ്ങൾ തുടങ്ങിയ വിഷയങ്ങൾ പൊതുയോഗത്തിൽ വിശദമായി ചർച്ച ചെയ്യും.