കേരളീയ കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന പതിനാലാമത് വടംവലി മത്സരം നവംബർ 30 ന്

ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് മഹാരാഷ്ട്രയിലെയും, മുംബൈയിലെയും മലയാളി സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളെയും, സ്ഥാപനങ്ങളെയും സംഘടിപ്പിച്ചു കൊണ്ടുള്ള മത്സരത്തിനായി വേദിയൊരുങ്ങുന്നത്.

author-image
Honey V G
New Update
kdmmsnd

റായ്ഗഡ്: പൻവേൽ കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ (K.C.S Panvel) ആഭിമുഖ്യത്തിൽ പതിനാലാമത് വടം വലി മത്സരം നവംബർ 30 ഞായറാഴ്ച ഉച്ചയ്‌ക്ക്‌ 2 മണിക്ക് ന്യൂ പൻവേൽ, സെക്ടർ നമ്പർ-2 ലെ ശാന്തിനികേതൻ സ്കൂളിന് അടുത്തുള്ള അംബേ മാതാ മന്ദിറിന് സമീപത്തെ മൈതാനത്ത് നടത്തപ്പെടുന്നു

ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് മഹാരാഷ്ട്രയിലെയും, മുംബൈയിലെയും മലയാളി സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളെയും, സ്ഥാപനങ്ങളെയും സംഘടിപ്പിച്ചു കൊണ്ടുള്ള മത്സരത്തിനായി വേദിയൊരുങ്ങുന്നത്.

പുരുഷ / വനിതാ വിഭാഗങ്ങളിൽ 15 വയസ്സു മുതൽ 20 വയസ് വരെയുള്ള ആൺകുട്ടികളും പെൺകുട്ടികളും വടംവലി മത്സരത്തിൽ പങ്കെടുക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ റജിസ്ട്രേഷൻ ഫീസ് നവംബർ 15 ന് മുൻപ് അടച്ച് പങ്കാളിത്തം ഉറപ്പാക്കണമെന്ന് പ്രസിഡന്റ് മനോജ് കുമാർ എം.എസ്സ്. അറിയിച്ചു.

പുരുഷ വിഭാഗം ടീമിന് 2000/- രൂപയും വനിതാ ടീമിന് 1500/- രൂപയും, കുട്ടികൾക്ക് 500/- രൂപയുമാണ് റജിസ്‌ട്രേഷൻ ഫീസ്.

പുരുഷ വിഭാഗം

മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 50, 000/- രൂപയും ട്രോഫിയും, പ്രശസ്തി പത്രവും. രണ്ടാംസ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 25000/- രൂപയും ട്രോഫിയും, പ്രശസ്തി പത്രവും സമ്മാനിക്കും. മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 5111/- രൂപയും ട്രോഫിയും, പ്രശസ്തി പത്രവും നൽകുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. 

വനിതാ വിഭാഗം

മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 15, 111/- രൂപയും ട്രോഫിയും, പ്രശസ്തി പത്രവും. രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന്, 7111/- രൂപയും ട്രോഫിയും, പ്രശസ്തി പത്രവും, മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 3111/- രൂപയും ട്രോഫിയും, പ്രശസ്തി പത്രവും നല്കുന്നതായിരിക്കും. മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന കുട്ടികൾക്ക് 10000/- രൂപയും ട്രോഫിയും, പ്രശസ്തി പത്രവും, രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 5000/- രൂപയും ട്രോഫിയും ,പ്രശസ്തി പത്രവും, മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 2500/- രൂപയും ട്രോഫിയും പ്രശസ്തി പത്രവും, കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് എല്ലാ ടീമുകൾക്കും ട്രോഫിയും, പ്രശസ്തി പത്രവും നൽകി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് – 9967327424