/kalakaumudi/media/media_files/2025/12/30/mssnmb-2025-12-30-19-03-14.jpg)
താനെ: കല്യാൺ–ഡോമ്പിവിലി കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ബിജു രാജൻ മത്സരിക്കുന്നു.
ഡിസിസി പ്രസിഡന്റ് രാജ്കുമാർ പത്കർ, എംപിസിസി ജനറൽ സെക്രട്ടറി ബ്രിജ്ജ് ദത്ത്, ഡിസിസി സീനിയർ വൈസ് പ്രസിഡന്റ് ആന്റണി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ബിനോയ് ദേവസ്യ, ഡിസിസി ജനറൽ സെക്രട്ടറി ഡോ. മനോജ് അയ്യനേത്ത്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാഞ്ചൻ കുൽകർണി, ബ്ലോക്ക് പ്രസിഡന്റ് കപാഡ്നെ എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകരോടൊപ്പം ഇന്ന് ഉച്ചയ്ക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ബിജു രാജൻ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഡോമ്പിവിലി കേന്ദ്രീകരിച്ചാണ് തന്റെ രാഷ്ട്രീയ പ്രവർത്തനം നടത്തി വരുന്നത്.
നിലവിൽ കല്യാൺ–ഡോമ്പിവിലി ഡി.സി.സി. വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന അദ്ദേഹം, സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. പൊതുസമൂഹത്തോടുള്ള പ്രതിബദ്ധത രാഷ്ട്രീയ പ്രവർത്തനമായി മാറ്റിയ ഇദ്ദേഹത്തിന്റെ കോൺഗ്രസ് പാർട്ടിയിലെ പ്രവർത്തന യാത്ര ബൂത്ത് തലത്തിൽ നിന്നാണ് ആരംഭിച്ചത്. അവിടെ നിന്ന് സംഘടനാ രാഷ്ട്രീയത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുവന്ന്, പാർട്ടിയിൽ ഉറച്ച സാന്നിധ്യമായി മാറാൻ അദ്ദേഹത്തിന് സാധിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
