/kalakaumudi/media/media_files/2025/12/03/ndnndnm-2025-12-03-14-22-53.jpg)
കേളിയുടെ മുപ്പത്തി മൂന്നാം വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന ഫോക്‌ലോർ സെമിനാർ 2025 ഡിസംബർ 7 ഞായറാഴ്ച നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിൽ വച്ച് സംഘടിപ്പിക്കുന്നു.
ആധുനിക ഫോക് ലോറും സാംസ്കാരി പ്രതിരോധവും എന്ന വിഷയത്തെ സംബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാർ രാവിലെ 10 മണിക്ക് ആരംഭിച്ച് 5 മണിയോടെ അവസാനിക്കും.
സെമിനാർ നർത്തകരത്നം കണ്ണൻ പെരുവണ്ണാന് സമർപ്പിക്കുന്നു.
കോട്ടയം എംജി കോളേജ് സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫസറും എഴുത്തുകാരനും ഗവേഷകനുമായ ഡോ: അജു നാരായണൻ, ഫോക് ലോർ, പോപ്‌ലോർ - പ്രതിരോധത്തിൻ്റെ സാംസ്കാരിക രൂപകങ്ങൾ എന്ന വിഷയത്തിൽ ആമുഖപ്രഭാഷണം നടത്തും. കല, കാലം, ദേശം - തെയ്യത്തിന്റെ സാംസ്കാരിക ഭൂമിക എന്ന വിഷയത്തിൽ കേരള ഫോക് ലോർ അക്കാദമി സെക്രട്ടറിയും, എഴുത്തുകാരനും, ഗവേഷകനുമായ എ വി അജയകുമാറും , കൂടിയാട്ടത്തിലെ ഫോക് ലോറിനെ ആസ്പദമാക്കി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അസിസ്റ്റൻറ് പ്രൊഫസറും, ഗവേഷകയുമായ ഡോ: സി കെ ജയന്തിയും സംസാരിക്കും.
ഉച്ചയ്ക്കു ശേഷമുള്ള സെഷനുകളിൽ താളത്തിന്റെ നാടോടി വഴക്കങ്ങളെ കോർത്തിണക്കി "താള പ്പൊലി" എന്ന വിഷയത്തിൽ എഴുത്തുകാരനും ഗാനരചയിതാവും, ഗവേഷകനുമായ സജനീവ് ഇത്തിത്താനവും , ബുദ്ധായനങ്ങളുടെ സമാന്തര ചരിത്രവും ഫോക് ലോറും എന്ന വിഷയത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ചരിത്രാധ്യാപികയും എഴുത്തുകാരിയും ഗവേഷകയുമായ ഡോ : ഷിബിയും പ്രഭാഷണം നടത്തും.
അതിനുശേഷം പൊതു സംവാദവും ഉണ്ടായിരിക്കുന്നതാണ്.
ഒന്നിടവിട്ട വർഷങ്ങളിൽ സ്ത്രീ, പ്രതിനിധാനം ചെയ്യുന്ന കലയിലെ സാംസ്കാരിക രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചു നടത്തിവരുന്ന പ്രണതി ഫെസ്റ്റിവലുമായി ബന്ധപ്പെട്ടാണ് ഈ ഫോക് ലോർ സെമിനാർ സംഘടിപ്പിക്കുന്നത്. 2023 ഡിസംബറിൽ സംഘടിപ്പിച്ച ഈ സെമിനാറിൻ്റെ ആദ്യഘട്ടം ഏറെ ശ്രദ്ധ നേടിയിരുന്നു, രണ്ടാം ഭാഗം 2024 ൽ കോട്ടയം എംജി കോളേജ് സ്കൂൾ ഓഫ് ലെറ്റേഴ്സിൽ വച്ച് കാരിക എന്ന പേരിൽ സംഘടിപ്പിക്കുകയുണ്ടായി അതിൻ്റെ തുടർച്ച കൂടിയാണ് ഞായറാഴ്ച നടക്കുന്ന ഫോക് ലോർ സെമിനാർ.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:
9892804828
9029130604
9820835737
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
