കേളി ഫോക് ലോര്‍ സെമിനാര്‍ നാളെ:കണ്ണന്‍ പെരുവണ്ണാന്‍റെ സ്മരണക്ക് മുമ്പില്‍ സമര്‍പ്പണം

2023 ഡിസംബറിൽ വാഷി കേരള ഹൗസിൽ വെച്ച് കേളി സംഘടിപ്പിച്ച ഫോക് ലോർ സെമിനാറിൻ്റെ തുടർച്ച യായ സംവാദം ആണിത്

author-image
Honey V G
New Update
ndndnnn

മുംബൈ : കേളി വാർഷികാഘോഷങ്ങൾക്കു മുന്നോടിയായി നടക്കുന്ന ഫോക് ലോർ സെമിനാർ നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിൽ വച്ച് ഡിസംബർ 7 ഞായറാഴ്ച സംഘടിപ്പിക്കുന്ന സെമിനാര്‍ പ്രശസ്ത തെയ്യം കലാകാരന്‍ നര്‍ത്തകരത്നം കണ്ണന്‍ പെരുവണ്ണാന്‍റെ സ്മരണക്ക് മുമ്പില്‍ സമര്‍പ്പിക്കും.

സെമിനാർ രാവിലെ 10 മണിക്ക് ആരംഭിച്ച് 5 മണിയോടെ അവസാനിക്കും.

ഈ സെമിനാറിന്‍റെ വിഷയം . "ആധുനിക ഫോക് ലോറും സാംസ്കാരിക പ്രതിരോധവും" എന്നതാണ്.

ഇതില്‍ ഡോ: അജു നാരായണൻ നാട്ടറിവും കൂട്ടറിവുo -പ്രതിരോധത്തിന്റെ സാംസ്കാരിക രൂപകങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കും . "കല, കാലം, ദേശം- തെയ്യത്തിന്റെ സാംസ്കാരിക ഭൂമിക" എന്ന വിഷയത്തിൽ എ വി അജയകുമാറും , കൂടിയാട്ടത്തിലെ ഫോക് ലോറിനെ ആസ്പദമാക്കി ഡോ: സി കെ ജയന്തിയും സംസാരിക്കും. ഉച്ചയ്ക്കു ശേഷമുള്ള സെഷനുകളിൽ താളത്തിന്റെ നാടോടി വഴക്കങ്ങളെ കോർത്തിണക്കി "താള പ്പൊലി" എന്ന വിഷയത്തിൽ സജ്നീവ് ഇത്തിത്താനവും , ബുദ്ധായനങ്ങളുടെ സമാന്തര ചരിത്രവും ഫോക് ലോറും എന്ന വിഷയത്തിൽ ഡോ : ഷിബിയും സംസാരിക്കും.

ശേഷം പൊതു സംവാദവും ഉണ്ടായിരിക്കുന്നതാണ്.

2023 ഡിസംബറിൽ വാഷി കേരള ഹൗസിൽ വെച്ച് കേളി സംഘടിപ്പിച്ച ഫോക് ലോർ സെമിനാറിൻ്റെ തുടർച്ച യായ സംവാദം ആണിത്.

കണ്ണന്‍ പെരുവണ്ണാന്‍

 കേരളത്തിന്‍റെ ഫോക് ലോര്‍ ചരിത്രത്തില്‍ അനന്യമായ ഒരു സ്ഥാനം കണ്ണന്‍ പെരുവണ്ണാന് ഉണ്ട്. അദ്ദേഹത്തിന്‍റെ മുച്ചിലോട്ടു ഭഗവതിതെയ്യം ഒരു തലമുറയുടെ തന്നെ ഉന്മാദമായിരുന്നു. ചിലമ്പിട്ട ഓര്‍മ്മകള്‍ അദ്ദേഹത്തിന്‍റെ ആത്മകഥയാണ്. ദേവ നര്‍ത്തകന്‍ അദ്ദേഹത്തിന്‍റെ കലയും ജീവിതവും ആസ്പദമാക്കി നിര്‍മ്മിച്ച ഡോക്യുമെന്‍റ്റി സിനിമയാണ്.

വിശദവിവരങ്ങൾക്ക് ബന്ധപെടുക

രാമചന്ദ്രൻ:9820835737