കേളിയുടെ പ്രണതി സംഗീത നൃത്തോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു:പ്രണതി പുരസ്കാരങ്ങള്‍ സമ്മാനിച്ചു

ഈ വര്‍ഷത്തെ പ്രണതി ആചാര്യ പുരസ്കാരം ലോകത്തിലെആദ്യത്തെ രുദ്രവീണ വാദകയായിട്ടുള്ള ശ്രീമതി ജ്യോതി ഹെഗ്ഡെക്ക് മേളാചാര്യന്‍ പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ സമ്മാനിച്ചു.

author-image
Honey V G
New Update
mdndndnn

കേളിയുടെ മുപ്പത്തി മൂന്നാം വാർഷികാഘോഷങ്ങൾക്ക് തിരശ്ശീല ഉയര്‍ന്നു. നെരൂൾ വെസ്റ്റിലുള്ള ടേർണ ഓഡിറ്റോറിയത്തിൽ വച്ച് ഡിസംബർ 13 വൈകീട്ട് 6.30ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രശസ്ത സംഗീത വിദൂഷിയായിരുന്ന അന്നപൂർണ ദേവി സുര്‍ബഹാറില്‍ ആറു പതിറ്റാണ്ട് മുമ്പ് വായിച്ച കൌശി കാനഡ യുടെ വൈകാരികമായ സംഗീത പശ്ചാത്തലത്തില്‍ അവരുടെ ഛായാ ചിത്രത്തിനു മുന്നില്‍ ദീപം കൊളുത്തിക്കൊണ്ട് വിദുഷി ജ്യോതി ഹേഗ്ഡെയും, ഡോ നീന പ്രസാദും പ്രണതി സംഗീത നൃത്തോത്സവം അന്നപൂര്‍ണ്ണ ദേവിക്ക് സമര്‍പ്പിച്ചു.

nsnsnsn

കേളി ഒന്നിടവിട്ട വർഷങ്ങളിൽ നടത്തുന്ന പ്രണതി ഫെസ്റ്റിവലിന്‍റെ രണ്ടാം എഡീഷന്‍ ആണ് ഇത്. 

mdndnsnn

ഈ വര്‍ഷത്തെ പ്രണതി ആചാര്യ പുരസ്കാരം ലോകത്തിലെആദ്യത്തെ രുദ്രവീണ വാദകയായിട്ടുള്ള ശ്രീമതി ജ്യോതി ഹെഗ്ഡെക്ക് മേളാചാര്യന്‍ പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ സമ്മാനിച്ചു. 

പ്രണതി പ്രതിഭാ പുരസ്കാരം മോഹിനിയാട്ടത്തിലെ പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ഡോ നീനാ പ്രസാദിന് പ്രശസ്ത മണിപ്പൂരി നൃത്ത ആചാര്യയായ പത്മശ്രീ ദര്‍ശന ജാവേരി സമ്മാനിച്ചു.

nsnsnsnn

ചടങ്ങില്‍, ഈയിടെ നിര്യാതയായ, കേളിയുടെ സജീവാംഗവും കലാപ്രവര്‍ത്തകയുമായിരുന്ന സുമ രാമചന്ദ്രനെ അനുസ്മരിച്ചു മുംബൈ കലാസ്നേഹികളുടെ ഉപഹാരമായ ദാരുശില്‍പ്പം ഇന്‍കം ടാക്സ് ചീഫ് കമ്മീഷണര്‍ ഡോ എന്‍ ജയശങ്കര്‍, പെരുവനം കുട്ടന്‍ മാരാര്‍ക്ക് സമ്മാനിച്ചു. 

nsnsnnsn

പത്മശ്രീ ദര്‍ശന ജാവേരി ക്കുള്ള ശില്‍പ്പം ബി പി സി എല്‍ ല്യൂബ്സ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ രംഗനാഥന്‍ സമ്മാനിച്ചു. 

തുടര്‍ന്ന് വിദുഷി ജ്യോതി ഹെഗ്ഡെ രുദ്ര വീണയില്‍ ദ്രുപദ് കച്ചേരി അവതരിപ്പിച്ചു.സുഖദ് മുണ്ടെ പക്കവാജില്‍ അനുധാവനം ചെയ്തു. പുരിയ കല്യാണ്‍ എന്ന രാഗമാണ് ജ്യോതി ഹെഗ്ടെ രുദ്രവീണയില്‍ വായിച്ചത്.

ndjdjdnnn

ആലാപ്, ഝോഡ് ഝാല, ചൌ താളില്‍ ചിട്ടപ്പെടുത്തിയ ബന്ദിശ് എന്നിങ്ങിനെയയിരുന്നു കച്ചേരിയുടെ തുടക്കം. 

തുടര്‍ന്ന് ഹിന്ദോളത്തിന്റെ ഉത്തരേന്ത്യന്‍ രൂപമായ മല്‍കൌന്‍സ് സൂള്‍താളത്തിലെ ബന്ദിശോടെ ഉപസംഹരിച്ചു.

കയ്യടക്കതിന്റെയും, അസാമാന്യരാഗ ജ്ഞാനത്തിന്റെയും നിതാന്തമായ അവതരണമായിരുന്നു അരങ്ങില്‍ ജ്യോതി കാഴ്ച വെച്ചത്. സുഖദ് മുണ്ടെ യുടെ അനുനിമിഷമുള്ള പക്കവാജിലെ അനുധാവനം സംഗീതത്തിന്റെ മാറ്റ് കൂട്ടി.

ndndndnn

പ്രശസ്ത ശില്‍പ്പിയും ചിത്രകാരനുമായ രവീന്ദ്രന്‍ വലപ്പാട് ആണ് പ്രണതി ശില്‍പ്പം രൂപ കല്‍പ്പന ചെയ്തത്. 

നിഷ ഗില്‍ബെര്‍ട്ട്, ലക്ഷ്മി സിബി സത്യന്‍, ഷരയു ഗവി, ഗായത്രി കാരയില്‍, എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.

ഇന്ന വൈകീട്ട് 6.30 ന് ഡോ: നീനാ പ്രസാദും സംഘവും മോഹിനിയാട്ടം അവതരിപ്പിക്കും.

ഫോട്ടോസ് (Renjith Kamal Photo Studio )