/kalakaumudi/media/media_files/2025/11/23/gjkkjj-2025-11-23-18-27-38.jpg)
മുംബൈ : പ്രശസ്ത സംഗീത വിദൂഷയായിരുന്ന അന്നപൂർണ ദേവിയുടെ സ്മരണാർത്ഥം കേളി ഒന്നിടവിട്ട വർഷങ്ങളിൽ നടത്തുന്ന പ്രണതി കേളി ഫെസ്റ്റിവൽ നെരൂൾ വെസ്റ്റിലുള്ള ടേർണ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്നു .
പരിപാടിയിൽ ആദ്യദിനം ഡിസംബർ 13 ശനിയാഴ്ച വൈകീട്ട് 6.30 ലോകത്തിലെആദ്യത്തെ രുദ്രവീണ വാദകയായിട്ടുള്ള ജ്യോതി ഹെഗ്ഡെ രുദ്ര വീണയില്‍ ദ്രുപദ് കച്ചേരി അവതരിപ്പിക്കും.
രണ്ടാം ദിനത്തിൽ (ഡിസംബർ 14 ഞായർ) ഡോ: നീനാ പ്രസാദ് മോഹിനിയാട്ടം അവതരിപ്പിക്കും.
കേളി വാർഷികാഘോഷങ്ങൾക്കു മുന്നോടിയായി നടക്കുന്ന ഫോക് ലോർ സെമിനാർ നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിൽ വച്ച് ഡിസംബർ 7 ഞായറാഴ്ച സംഘടിപ്പിക്കപ്പെടും.
സെമിനാർ രാവിലെ 10 മണിക്ക് ആരംഭിച്ച് 5 മണിയോടെ അവസാനിക്കും.
നർത്തകരത്നം കണ്ണൻ പെരുവണ്ണാന് സമർപ്പിക്കുന്ന ഈ സെമിനാറിന്‍റെ വിഷയം . "ആധുനിക ഫോക് ലോറും സാംസ്കാരിക പ്രതിരോധവും" എന്നതാണ്.
ഇതില്‍ ഡോ: അജു നാരായണൻ നാട്ടറിവും കൂട്ടറിവുo -പ്രതിരോധത്തിന്റെ സാംസ്കാരിക രൂപകങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കും.
"കല, കാലം, ദേശം- തെയ്യത്തിന്റെ സാംസ്കാരിക ഭൂമിക" എന്ന വിഷയത്തിൽ എ വി അജയകുമാറും , കൂടിയാട്ടത്തിലെ ഫോക് ലോറിനെ ആസ്പദമാക്കി ഡോ: സി കെ ജയന്തിയും സംസാരിക്കും.
ഉച്ചയ്ക്കു ശേഷമുള്ള സെഷനുകളിൽ താളത്തിന്റെ നാടോടി വഴക്കങ്ങളെ കോർത്തിണക്കി "താള പ്പൊലി" എന്ന വിഷയത്തിൽ സജ്നീവ് ഇത്തിത്താനവും , ബുദ്ധായനങ്ങളുടെ സമാന്തര ചരിത്രവും ഫോക് ലോറും എന്ന വിഷയത്തിൽ ഡോ : ഷിബിയും സംസാരിക്കും.
ശേഷം പൊതു സംവാദവും ഉണ്ടായിരിക്കുന്നതാണ്. 2023 ഡിസംബറിൽ വാഷി കേരള ഹൗസിൽ വെച്ച് കേളി സംഘടിപ്പിച്ച ഫോക് ലോർ സെമിനാറിൻ്റെ തുടർച്ചയായ സംവാദം ആണിത്.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക
Ph:9820835737
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
