കേരള കാത്തലിക് അസോസിയേഷൻ ഡോംബിവലി യൂണിറ്റിന് പുതിയ ഭരണനേതൃത്വം

പ്രസിഡന്റ്‌ ആന്റണി ഫിലിപ്പ്, വൈസ് പ്രസിഡന്റ്‌ കെ. സി ഫിലിപ്പ്, സെക്രട്ടറി ഇമ്മാനുവേൽ തോമസ്, ജോയിന്റ് സെക്രട്ടറി ബിജു രാജൻ, ട്രഷറർ സി.റ്റി മത്തായി

author-image
Honey V G
New Update
cgjkknb

താനെ : കേരള കാത്തലിക്ക് അസോസിയേഷൻ മുംബൈ (രജി) ഡോംബിവലി യൂണിറ്റിന്റെ 2025-27 വർഷത്തേയ്ക്കുള്ള ഭരണസമിതിയെ ഒക്ടോബർ 26 ന് നടന്ന പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.

xvnmm

പ്രസിഡന്റ്‌ ആന്റണി ഫിലിപ്പ്, വൈസ് പ്രസിഡന്റ്‌ കെ. സി ഫിലിപ്പ്, സെക്രട്ടറി ഇമ്മാനുവേൽ തോമസ്, ജോയിന്റ് സെക്രട്ടറി ബിജു രാജൻ, ട്രഷറർ സി.റ്റി മത്തായി. 

xbmmmm

അനില ഫിലിപ്പ്, ബിജു വർഗീസ്, ജോസഫ് കെ. എസ്, ജോൺസൻ അബ്രഹാം, ജോയി മാത്യു നെല്ലൻ, ലിജി തോമസ് എന്നിവരാണ് കെ.സി.എ മുംബൈ (രജി) സെൻട്രൽ കൗൺസിൽ അംഗങ്ങൾ 

യൂണിറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി പി.ഡി പത്രോസ്, ജോജി ആന്റണി, കെ. ജെ പീറ്റർ, കെ. ഫിലിപ്പ്സ്, ജോണിക്കുട്ടി എബ്രഹാം, ജോസഫ് മേനാച്ചേരി, റിനോയി സെബാസ്റ്റ്യൻ, പി.ഡി ഫ്രാൻസിസ്, ടോമി സി.ഒ, ലൈജി ബിനോയി, മേരിക്കുട്ടി ക്ലമന്റ് എന്നിവരും ഇന്റേണൽ ഓഡിറ്റർമാരായി കെ.എം തോമസ്, വി.ജെ ദേവസ്യാ എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു.

കെ സി എ മുംബൈ (രജി) വൈസ് പ്രസിഡന്റ് പി.ഒ ജോസ്, സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷിബു ജോൺ എന്നിവർ തിരഞ്ഞെടുപ്പ് നിരീക്ഷകരായിരുന്നു.

ചികിത്സാ-വിദ്യാഭ്യാസ സഹായം, ഭക്ഷണം, പഠനോപകരണ വിതരണം തുടങ്ങി നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളാണ് കെ. സി. എ ഡോമ്പിവിലി പ്രദേശത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.