കേരള കാത്തലിക് അസ്സോസിയേഷൻ മുംബൈയുടെ ഓണാഘോഷം സെപ്റ്റംബർ 14 ന്

മാവേലി എഴുന്നള്ളത്ത്, വൈവിധ്യമാർന്ന കലാപരിപാടികൾ, പൂക്കളം വിവിധ കളികൾ മത്സരങ്ങൾ എന്നിവ നടക്കും.

author-image
Honey V G
New Update
ndndn

മുംബൈ: കേരള കാത്തലിക് അസ്സോസിയേഷൻ മുംബൈയുടെ ഓണാഘോഷം സെപ്റ്റംബർ 14നു ഞായറാഴ്ച്ച ചെമ്പൂരിലുളള "കെ.സി.എ സെന്റ് ഫ്രാൻസിസ് ഓഫ് അസ്സിസി ഇന്റർനാഷണൽ സ്‌കൂളിൽ" വെച്ച് നടക്കും.

കെ. സി. എ യുടെ വിവിധ യുണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളും, കുടുംബാംഗങ്ങളും ആഘോഷങ്ങളിൽ പങ്കെടുക്കും.

jdndndn

ഉത്ഘാടന സമ്മേളനം രാവിലെ 10 മണിക്ക്. തുടർന്ന് മാവേലി എഴുന്നള്ളത്ത്, വൈവിധ്യമാർന്ന കലാപരിപാടികൾ, പൂക്കളം വിവിധ കളികൾ മത്സരങ്ങൾ എന്നിവ നടക്കും. 

ശേഷം വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.