നവി മുംബൈ മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ നേതൃത്വത്തിൽ നവംബർ 2 ന് കേരളപ്പിറവി ആഘോഷം

സാംസ്കാരിക സമ്മേളനം എഴുത്തുകാരൻ ജി. വിശ്വനാഥൻ, കേരളീയ കേന്ദ്ര സംഘടനാ പ്രസിഡന്റ് ടി.എൻ. ഹരിഹരൻ എന്നിവരുടെ സാന്നിധ്യത്തോടെയാകും നടക്കുക.

author-image
Honey V G
New Update
ndndndn

നവിമുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം, നവി മുംബൈ മേഖലയുടെ ആഭിമുഖ്യത്തിലാണ് നവംബർ 2 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ഉൽവെ ഭൂമിപുത്ര ഹാളിൽ കേരള പ്പിറവി ദിനം ആഘോഷിക്കുന്നത്.

ഐക്യകേരളം രൂപം കൊണ്ടിട്ട് 69 വർഷം പൂർത്തിയാവുന്ന ഈ വേളയിൽ ഐക്യത്തേയും ഭാഷാ സ്നേഹത്തെയും ആഘോഷമാക്കാനാണ് മലയാള ഭാഷാ പ്രചാരണ സംഘം സാംസ്കാരിക പരിപാടികളുമായി മുന്നോട്ടു പോകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

സാംസ്കാരിക സമ്മേളനം എഴുത്തുകാരൻ ജി. വിശ്വനാഥൻ, കേരളീയ കേന്ദ്ര സംഘടനാ പ്രസിഡന്റ് ടി.എൻ. ഹരിഹരൻ എന്നിവരുടെ സാന്നിധ്യത്തോടെയാകും നടക്കുക.

നഗരത്തിലെ പ്രമുഖ സാഹിത്യ-സാംസ്കാരിക-സാമൂഹ്യ പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കും.

പ്രശസ്ത ഗസൽ ഗായകൻ അലോഷി ആദം ഒരുക്കുന്ന സംഗീത സന്ധ്യയുമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ജയപ്രകാശ്. പി.ഡി., കൺവീനർ 98330 74099 സതീഷ് നായർ, കൺവീനർ 9920045387 മിനി അനിൽപ്രകാശ്, പ്രസിഡന്റ് 9987511747 ജയനാരായണൻ, സെക്രട്ടറി 9552577519 ബാബു പി.എം. ട്രഷറർ 9819179788