/kalakaumudi/media/media_files/2025/11/03/ghkkmm-2025-11-03-08-07-50.jpg)
മുംബയ് : BSNLEU മുംബയ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാളി കൂട്ടായ്മ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.
കേക്ക് മുറിച്ചാണ് കേരളത്തിൻ്റെ ജന്മദിനം മുംബയ് സാന്താക്രൂസ് BSNLEU സർക്കിൾ കൗൺസിൽ ഓഫീസിൽ ആഘോഷിച്ചത്.
BSNLEU ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഗണേഷ് ഹിങ്കേ കേരളപ്പിറവി ദിന സന്ദേശം നൽകി. ജില്ലാ സെക്രട്ടറി മഹേഷ് ആർക്കൽ, വൈസ് പ്രസിഡൻ്റ് യശ്വന്ത് കേക്കരേ, ദിലീപ് ദേവ് ക്കർ, അയ്യൂബ് ഖാൻ, ജോസഫ് ടി. കെ., മീഡിയ കോ - ഓർഡിനേറ്റർ വി പി. ശിവകുമാർ, പ്രശാന്ത് കുൽക്കർണി, അനിത രാധാകൃഷ്ണൻ, ദീപ്തി, സിന്ധു, സുമ ജോഗാഡിയ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
