/kalakaumudi/media/media_files/2025/11/04/kdkdkdk-2025-11-04-11-24-08.jpg)
മുംബൈ : മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖല കേരളപ്പിറവി ആഘോഷിച്ചു. നവംബര്‍ 2 ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ ബോറിവലി ഈസ്റ്റില്‍ സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ ഹാളില്‍ വച്ചാണ് പരിപാടികള്‍ നടന്നത്.
മേഖല പ്രസിഡന്റ് ഡോ.ഗ്രേസി വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് നാന്ദി കുറിച്ചുകൊണ്ട് മേഖല സെക്രട്ടറി ജീബ ശ്രീജിത്ത് സ്വാഗതം ആശംസിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/11/04/jsjjsmaj-2025-11-04-11-26-00.jpg)
മലയാളം മിഷന്‍ പഠിതാക്കള്‍ സദസിന് ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമൂഹ്യ പ്രവര്‍ത്തകയും മലയാളം മിഷന്‍ മീരാ-വസായ് മേഖല സെക്രട്ടറിയുമായ ഷീജ മാത്യു ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കേരളത്തിന്റെ മനോഹാരിത, ജനങ്ങളുടെ ഐക്യം, നമ്മുടെ ഭാഷയുടെ ഭംഗി, നമ്മുടെ സംസ്ക്കാരത്തനിമകള്‍ എന്നിവയെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ ഷീജ മാത്യു സംസാരിച്ചു.
പ്രവാസി മലയാളികൾ നമ്മുടെ നാടിന്‍റെ സംസ്കാരവും മലയാളത്തിന്റെ മാധുര്യവും മനസ്സിൽ പേറുന്നവരാണെന്നും അത് പുതുതലമുറയിലേക്ക് പകർന്നു കൊടുക്കേണ്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏതു നാട്ടിലായാലും നമ്മുടെ സംസ്കാരം മറക്കാതിരിക്കണമെന്നും പുതുതലമുറയെ അവരുടെ സ്വത്വം തിരിച്ചറിഞ്ഞു ജീവിക്കാൻ പ്രേരിപ്പിക്കണമെന്നും ഓർമിപ്പിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/11/04/jdjskskks-2025-11-04-11-26-26.jpg)
മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത്, ശ്രീ നാരായണ മന്ദിര സമിതി, കുറാര്‍ ശാഖ സെക്രട്ടറി വിനീഷ് പൊന്നന്‍,മലയാള ഭാഷാ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റീന സന്തോഷ്, സുകേഷ് പൂക്കുളങ്ങര, ഗിരിജാവല്ലഭന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.
അജിത്കുട്ടി (ജോയിന്റ് സെക്രട്ടറി,ബോറിവലി മലയാളി സമാജം) ടി.പി.എസ് നമ്പ്യാര്‍ (സഹാര്‍ മലയാളി സമാജം പ്രതിനിധി), ബാബു കൃഷ്ണന്‍ (മലയാളോത്സവം ആഘോഷക്കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍) എന്നിവരും വേദി പങ്കിട്ടു.
വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. മലയാളം മിഷന്‍ പഠിതാക്കള്‍ക്ക് വേണ്ടി കേരളത്തെക്കുറിച്ച് ക്വിസ് മത്സരവും സംഘടിപ്പിച്ചു.
തുടര്‍ന്ന് അതേ വേദിയില്‍ വച്ച് പതിനാലാം മലയാളോത്സവം കണ്‍വെന്‍ഷന്‍ നടന്നു.
പശ്ചിമ മേഖല മലയാളോത്സവം നവംബര്‍ 30 ന് രാവിലെ 10 മണി മുതല്‍ മലാഡ് ഈസ്റ്റിലെ റാണി സതി മാര്‍ഗ് മുംബൈ പബ്ലിക് സ്കൂളില്‍ വച്ച് പൂര്‍വ്വാധികം ഭംഗിയായി നടത്താന്‍ തീരുമാനിച്ചു.
മലയാളോത്സവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ നടത്താനായി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു. ഹരികൃഷ്ണന്‍ സത്യനെ ആഘോഷക്കമ്മിറ്റി കണ്‍വീനറായും ബാബു കൃഷ്ണനെ കോ ഓര്‍ഡിനേറ്ററായും തിരഞ്ഞെടുത്തു.
സരിത സതീഷ് കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. മലയാളം മിഷന്‍ നീലക്കുറിഞ്ഞി വിജയി ശീതള്‍ ശ്രീരാമന്‍ അവതാരകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
