/kalakaumudi/media/media_files/2025/10/30/fdhkkk-2025-10-30-13-24-48.jpg)
നവിമുംബൈ : ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനം നവംബർ 1 ന് സമാജം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.
രാവിലെ 11 മണിക്ക് ആരംഭിക്കുന്ന കേരള പിറവി ദിനാചരണം വിവിധ കലാപരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ന്യൂ ബോംബെ കൾച്ചറൽ സെന്ററിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.ചടങ്ങിൽ നഗരത്തിലെ സാംസ്‌കാരിക നായകൻമാർ പങ്കെടുക്കും.
കേരള സംസ്ഥാന രൂപവത്കരണത്തെ അനുസ്മരിക്കുകയും കലാ -സാംസ്കാരിക പാരമ്പര്യത്തെ ആഘോഷിക്കുകയും ചെയ്യുന്ന പരിപാടിയിൽ വിവിധങ്ങളായ പരിപാടികൾ നടക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
