/kalakaumudi/media/media_files/2025/08/18/kskdkdm-2025-08-18-19-42-02.jpg)
മുംബൈ:ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയായ കേരളീയ സമാജം ഡോംബിവ്‌ലി, ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂക്കള മത്സരം ശ്രദ്ധേയമായി.
ഓഗസ്റ്റ് 15 ന് വെള്ളിയാഴ്ച്ച കമ്പൽപാഡ (ഡോംബിവ്‌ലി ഈസ്റ്റ് )മോഡൽ കോളേജിൽ രാവിലെ 9.30 മുതലാണ് പൂക്കള മത്സരം ആരംഭിച്ചത്. സമാജം അംഗങ്ങൾക്കായുള്ള മത്സരത്തിൽ മൊത്തം 29 ടീമുകളാണ് പങ്കെടുഞ്ഞത്.
താമര,പാരിജാതം, ഓർക്കിഡ് എന്നീ ടീമുകളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയത്. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച ടീമുകൾക്ക് യഥാക്രമം 15,000/-, 10,000/- 7,500/- രൂപാ വീതം സമ്മാനമായി നൽകുകയും മത്സരിച്ച എല്ലാ ടീമിനും 3000 രൂപാ വീതം പ്രോത്സാഹന സമ്മാനവും നൽകി.
സമ്മാനദാനത്തിനു ശേഷം എല്ലാവർക്കും മത്സരാർത്ഥികളുടെ പൂക്കളങ്ങൾ കണ്ടാസ്വദിക്കുവാനും അവസരം നൽകിയതായി ജനറൽ സെക്രട്ടറി രാജശേഖരൻ നായർ അറിയിച്ചു.