/kalakaumudi/media/media_files/2025/11/01/nsnsnnsn-2025-11-01-17-53-12.jpg)
കേരളീയ സമാജം നാഗ്പൂർ നവംബർ 2 ന് കേരളപ്പിറവി ദിനം ആഘോഷിക്കുന്നു.
ആഘോഷത്തിന്റെ ഭാഗമായി വൈകുന്നേരം 6.30 ന് ഗുരുനാനാക്ക് ഭവൻ ഹാളിൽ (യൂണിവേഴ്സിറ്റി കാമ്പസ് സ്ക്വയറിന് സമീപം)വെച്ചാണ് പരിപാടികൾ അരങ്ങേറുക.
നമ്മുടെ മാതൃ സംസ്ഥാനത്തിന്റെയും മാതൃഭാഷയുടെയും സംസ്കാരത്തെയും പൈതൃകത്തെയും നിലനിർത്തുന്നതിനും വരും തലമുറയിലേക്ക് പകർന്നു നൽകുന്നതിനും വേണ്ടിയാണ് കേരളീയ സമാജം നാഗ്പൂർ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി കലാഭവൻ രാഗേഷ് നയിക്കുന്ന സംഗീത ഹാസ്യ വിരുന്നിൽ പ്രമുഖ സിനിമ ടെലിവിഷൻ താരങ്ങൾ അണിനിരക്കുന്നതാണെന്നും, കൂടാതെ പ്രവേശനം സൗജന്യമാണെന്നും ഭാരവാഹികൾ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
