കേരള സമാജം സാംഗ്ലിയുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും

ചടങ്ങിൽ വിശിഷ്ടാതിഥിയായ സമിത് ദാദാ കദം ഫാ.സിജോ ജോർജ് ,ഫെയ്മ സംസ്ഥാന വൈസ് പ്രസിഡൻ്റ് സുരേഷ് കുമാർ ടി.ജി മോഹൻ മൂസ്സത്,പ്രസാദ് നായർ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു

author-image
Honey V G
New Update
cgnnmm

മുംബൈ: കേരള സമാജം സാംഗ്ലിയുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും സാംഗ്ലിയിലെ DMA ഹാളിൽ വച്ച് സെപ്റ്റംബർ 21 ന് ഞായറാഴ്ച്ച സമാജം പ്രസിഡൻ്റ് ഡോ. മധുകുമാർ നായരുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട സാംഗ്ലി ജില്ലാ കലക്ടർ അശോക് ഡബ്ലു കാക്കടെ നിർവ്വഹിച്ചു.

ചടങ്ങിൽ വിശിഷ്ടാതിഥിയായ സമിത് ദാദാ കദം ഫാ.സിജോ ജോർജ് ,ഫെയ്മ സംസ്ഥാന വൈസ് പ്രസിഡൻ്റ് സുരേഷ് കുമാർ ടി.ജി മോഹൻ മൂസ്സത്,പ്രസാദ് നായർ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ചടങ്ങിൽ സാംഗ്ലി എം പി വിശാൽ ദാദാ പാട്ടീലിന്റെ സാന്നിധ്യം ശ്രദ്ധേയമായി.

ndmdmddm

മലാളികളുടെ കൂട്ടായ്മയും സഹകരണവും കേരളിയ ഭക്ഷണ ശൈലിയെയും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. 

സുരേഷ് കുമാർ ടി.ജി നോർക്കയും പ്രവാസി മലയാളികൾക്ക് കേരള സർക്കാറും കേന്ദ്ര സർക്കാറിൻ്റെ നൽകിവരുന്ന ആനുകൂല്യങ്ങളെ കുറിച്ചും വരുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളെ കുറിച്ചും തൻ്റെ ആശംസാ പ്രസംഗത്തിൽ സംസാരിക്കുകയുണ്ടായി.

ndndn

ചടങ്ങിൽ കഴിഞ്ഞ വർഷത്തെ HSC SSC പരിക്ഷയിൽ ഉന്നത വിജയം വരിച്ച കുട്ടികൾക്കും പാഠ്യേതര വിഷയങ്ങളിൽ കഴിവു തെളിയിച്ച മറ്റ് അംഗങ്ങൾക്കും പാരിതോഷികം നൽകി ആദരിച്ചു. 

സമാജം ജോയിൻ്റ് സെക്രട്ടറി സജീവൻ എൻ വി സ്വാഗത പ്രസംഗവും സമാജം സെക്രട്ടറി ഷൈജു വി എ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

അടുത്ത 2025-28 കാലയളവിലെ പുതിയ ഭാര വാഹികളെ ഐക്യകണ്ഠമായി തിരഞ്ഞെടുത്ത വിവരം ഇലക്ഷൻ കോഡിനേറ്ററായ നന്ദഗോപാൽ വേദിയിൽ പ്രഖ്യാപിച്ചു. പുതിയ പ്രസിഡൻ്റായി അർഷദ് കെ.പി യും സെക്രട്ടറിയായി ഷൈജു വി.എ യെ വീണ്ടും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ്മാരായി മുജീബ് റഹ്മാൻ മിനി സോമരാജ് ജോയിൻ്റ് സെക്രട്ടറി മാരായി ഷിബു പാപ്പച്ചൻ മഞ്ചു പ്രതാപ് ട്രഷററായി സിമി ദിലീപ് എന്നിവരെ തിരഞ്ഞെടുത്തു.

സമാജം അംഗങ്ങളും അവരുടെ കുട്ടികളും അവതരിപ്പിച്ച വിവിധ കലാവിരുന്നുകൾ പരിപാടിയുടെ മാറ്റ് കൂട്ടി. തുടർന്ന് സമാജത്തിൻ്റെ മുതിർന്ന അംഗം പ്രസാദ് നായരുടെ നേത്യത്വത്തിൽ സമാജം അംഗങ്ങൾ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

സമാജം ജോ. സെക്രട്ടറി കെ.വി ജോൺസൺ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു .