കേരള സമാജം സാംഗ്ലിയുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും

സമാജം പ്രസിഡൻ്റ് ഡോ. മധുകുമാർ നായരുടെ അധ്യക്ഷതയിൽ സാംഗ്ലി ജില്ലാ കലക്ടർ അശോക് ഡബ്ലു കാക്കടെ നിർവ്വഹിച്ചു.

author-image
Honey V G
New Update
nnddnn

മുംബൈ:കേരള സമാജം സാംഗ്ലിയുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും സാംഗ്ലിയിലെ DMA ഹാളിൽ വച്ച് സമാജം പ്രസിഡൻ്റ് ഡോ. മധുകുമാർ നായരുടെ അധ്യക്ഷതയിൽ സാംഗ്ലി ജില്ലാ കലക്ടർ അശോക് ഡബ്ലു കാക്കടെ നിർവ്വഹിച്ചു.

ചടങ്ങിൽ വിശിഷ്ടാതിഥിയായ സമിത് ദാദാ കദം ഫാ.സിജോ ജോർജ് ,ഫെയ്മ സംസ്ഥാന വൈസ് പ്രസിഡൻ്റ് സുരേഷ് കുമാർ ടി.ജി മോഹൻ മൂസ്സത്,പ്രസാദ് നായർ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

ചടങ്ങിൽ സാംഗ്ലി എം പി വിശാൽ ദാദാ പാട്ടീൽ പ്രമുഖ വ്യവസായി ഫിറോസ് പി കെ എന്നിവർ മലയാളി കൂട്ടായ്മയ്ക്ക് ആശംസകൾ നേർന്നു.

ചടങ്ങിൽ കഴിഞ്ഞ വർഷത്തെ HSC SSC പരിക്ഷയിൽ ഉന്നത വിജയം വരിച്ച കുട്ടികൾക്കും പാഠ്യേതര വിഷയങ്ങളിൽ കഴിവു തെളിയിച്ച മറ്റ് അംഗങ്ങൾക്കും പാരിതോഷികം നൽകി ആദരിച്ചു.

nxnxxnn

സമാജം ജോയിൻ്റ് സെക്രട്ടറി സജീവൻ എൻ വി സ്വാഗത പ്രസംഗവും സമാജം സെക്രട്ടറി ഷൈജു വി എ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 

അടുത്ത 2025-28 കാലയളവിലെ പുതിയ ഭാരവാഹികളെ ഐക്യകണ്ഠമായി തിരഞ്ഞെടുത്ത വിവരം ഇലക്ഷൻ കോഡിനേറ്ററായ നന്ദഗോപാൽ വേദിയിൽ പ്രഖ്യാപിച്ചു.

പുതിയ പ്രസിഡൻ്റായി അർഷദ് കെ.പി യും സെക്രട്ടറിയായി ഷൈജു വി.എ യെ വീണ്ടും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ്മാരായി മുജീബ് റഹ്മാൻ മിനി സോമരാജ് ജോയിൻ്റ് സെക്രട്ടറി മാരായി ഷിബു പാപ്പച്ചൻ മഞ്ചു പ്രതാപ് ട്രഷററായി സിമി ദിലീപ് എന്നിവരെ തിരഞ്ഞെടുത്തു.

സമാജം അംഗങ്ങളും അവരുടെ കുട്ടികളും അവതരിപ്പിച്ച വിവിധ കലാവിരുന്നുകൾ ശ്രദ്ധേയമായി.

തുടർന്ന് സമാജത്തിൻ്റെ മുതിർന്ന അംഗം പ്രസാദ് നായരുടെ നേത്യത്വത്തിൽ സമാജം അംഗങ്ങൾ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ എല്ലാ അതിഥികളുടെയും അംഗങ്ങളുടെയും മനം കവർന്നു. സമാജം ജോ.സെക്രട്ടറി കെ.വി ജോൺസൺ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.