കേരളപ്പിറവി ദിനം:കേരള സേവാ സമിതിയും മലയാളം മിഷൻ നാസിക് മേഖലയും ചേർന്ന് ക്വിസ് മത്സരം നടത്തി

സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ആവണി ജയപ്രകാശ്, രണ്ടാം സ്ഥാനം അനുഷ്ക ബിജു നായർ മൂന്നാം സ്ഥാനം അനുഗ്രഹ സോമൻ എന്നിവർ കരസ്ഥമാക്കി

author-image
Honey V G
New Update
mdndn

നാസിക് :കേരളപ്പിറവി ആഘോഷത്തോട് അനുബന്ധിച്ചു കേരള സേവാ സമിതിയും മലയാളം മിഷൻ മുംബൈ ചാപ്റ്റർ നാസിക് മേഖലയും ചേർന്ന് ക്വിസ് മത്സരം നടത്തി.

cbnnmm

കുട്ടികൾക്കായി നടത്തിയ ക്വിസ് മൽസരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം അമേയ ദീപൂ, രണ്ടാം സ്ഥാനം ധ്വനി ദീപു, മൂന്നാം സ്ഥാനം ആദ്യ പ്രശാന്ത് നായർ എന്നിവർ കരസ്ഥ മാക്കി.

cnmmm

സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ആവണി ജയപ്രകാശ്, രണ്ടാം സ്ഥാനം അനുഷ്ക ബിജു നായർ മൂന്നാം സ്ഥാനം അനുഗ്രഹ സോമൻ എന്നിവർ കരസ്ഥമാക്കി.

ശേഷം നടന്ന പൊതുയോഗത്തിൽ കേരള പിറവി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സമിതി പ്രസിഡന്റ്‌ രഞ്ജിത്ത് നായർ, സമിതി ജനറൽ സെക്രട്ടറി ജി. എം. നായർ സ്വാഗതം പറഞ്ഞു.

മലയാളം മിഷൻ കോർഡിനേറ്റർ ബാബുകുട്ടി, ആശംസകൾ നേർന്നു മലയാളം മിഷൻ സെക്രട്ടറി വിനീത പിള്ള ഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു സമിതി വൈസ് പ്രസിഡന്റ്‌ കോരുത് കോശി നന്ദി പ്രകടനം നടത്തി.