/kalakaumudi/media/media_files/2025/09/07/jdjdnn-2025-09-07-08-22-49.jpg)
മുംബൈ:കേരളീയ സമാജം അന്ധേരിയുടെ ഓണാഘോഷം സെപ്റ്റംബർ 21 ന് വീര ദേശായ് റോഡിലുള്ള എം വി എം സ്കൂൾ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
അന്നേ ദിവസം രാവിലെ 9:15 ന് ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിക്കും.
സമാജം വനിതകളുടെ പ്രാർത്ഥന,നൃത്യപ്രഭയിലെ പ്രസന്ന നമ്പ്യാരുടെ വിദ്യാർത്ഥികളുടെ നൃത്തം,പുരസ്കാര ചടങ്ങ്,നൃത്ത നിത്യങ്ങളും മറ്റ് വൈവിധ്യമാർന്ന പരിപാടികളും ആഘോഷത്തിന് മാറ്റ് കൂട്ടും.
സമാജത്തിന്റെ വനിതാ വിഭാഗത്തിന്റെ കൈകൊട്ടിക്കളി, റിഥം & മെലഡീസ് മുംബൈ അവതരിപ്പിക്കുന്ന സൂപ്പർഹിറ്റ് മലയാളം, ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു സംഗീത യാത്രയും ഓണാഘോഷങ്ങൾക്ക് തിളക്കമേകും.
ശേഷം ഓണം സദ്യ. ഇതോടൊപ്പം 2024-25 അധ്യയന വർഷത്തിൽ എസ് എസ് സി,ഐസിഎസ്ഇ,സിബിഎസ്ഇ", പ്ലസ് ടു പരീക്ഷകളിൽ 85% മാർക്കോ അതിൽ കൂടുതലോ മാർക്ക് നേടിയ മികച്ച വിദ്യാർത്ഥികളെ സമാജം അനുമോദിക്കും.