/kalakaumudi/media/media_files/2025/09/19/kdjdjdn-2025-09-19-06-35-40.jpg)
മുംബൈ: കേരളീയസമാജം ഡോംബിവ്‌ലിയുടെ ഓണാഘോഷം 'ഓണോത്സവം-2025'സെപ്റ്റംബർ 21 ഞായറാഴ്ച്ച രാവിലെ 9മണി മുതൽ മോഡൽ കോളേജ് അങ്കണത്തിൽ ആഘോഷിക്കും.
സാംസ്‌കാരിക സമ്മേളനത്തിൽ മുൻമന്ത്രിയും ഡോംബിവ്‌ലി എംഎൽഎയുമായ രവീന്ദ്രചവാൻ മുഖ്യാതിഥിയായിരിക്കും.
രാജേഷ് മോറെ എംഎൽഎ,നാടക ചലച്ചിത്ര നടൻ കോട്ടയം രമേഷ് എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും.
മുംബൈ യൂണിവേഴ്സിറ്റിയൂടെ ഈ വർഷത്തെ 'ബെസ്റ്റ് കോളേജ് അവാർഡ് ' നേടിയ സമാജത്തിൻ്റെ കീഴിലുള്ള മോഡൽ കോളേജിൻ്റെ പ്രിൻസിപ്പിൾ രവീന്ദ്ര ബംബാഡ്ക്കർ, 'രാത്രി ച പൗവ്സ് 'എന്ന മറാഠി സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനും സമാജം അംഗവുമായ ഷൈൻ രവി തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും.
തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ,ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.
വിവരങ്ങൾക്ക് സുരേഷ്ബാബു കെ.കെ (സമാജം കലാ- സാംസ്‌കാരിക വിഭാഗം സെക്രട്ടറി )PH: 9820886717