/kalakaumudi/media/media_files/2025/08/30/ndjdkddn-2025-08-30-08-16-50.jpg)
താനെ:കേരളീയ സമാജം ഡോംബിവിലി ഒരുക്കുന്ന ഓണച്ചന്ത ആഗസ്റ്റ് 31 ന് ഞായറാഴ്ച കമ്പൽപാഡ മോഡൽ കോളേജ് അങ്കണത്തിൽ രാവിലെ10 ന് ആരംഭിക്കും.
ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കേരളീയ സമാജം ഡോംബിവലി, അംഗങ്ങളായ വനിതാ സംരംഭകരുടെ ഉത്പന്ന പ്രദർശനവും വിൽപന മേളയും ഓണ ചന്തയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.
മേളയിലെ വിവിധ സ്റ്റാളുകളിൽ റെഡിമെയ്ഡ് തുണിത്തരങ്ങൾ, ഇമിറ്റേഷൻ ആഭരണങ്ങൾ, വിവിധ ഇനം പായസകൂട്ടുകൾ, ഭക്ഷണപദാർത്ഥങ്ങൾ, അച്ചാറുകൾ, ഏത്തക്കായഉപ്പേരി, കശുവണ്ടി, തുടങ്ങിയവ ലഭ്യമായിരിക്കും.
പതിവുപോലെ ഇത്തവണയും അംഗങ്ങളായ സംരംഭകർക്ക് മേള നടത്തുവാനുള്ള സ്ഥല സജ്ജീകരണങ്ങൾ സൗജന്യമായി തന്നെയാണ് സമാജം ചെയ്യുന്നതെന്ന് സമാജം ജനറൽ സെക്രട്ടറി അറിയിച്ചു.
ഏതാണ്ട് അമ്പതോളം സ്റ്റാളുകൾ മേളയിൽ ഉണ്ടായിരിക്കും. അതേസമയം സന്ദർശകരിൽ നിന്ന് നറുക്കിട്ടെടുക്കുന്നവർക്ക് നിരവധി ആകർഷകമായ സമ്മാനങ്ങൾ സമാജം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു