കേരളീയ സമാജം നാഗ്പൂരിന്റെ ക്രിസ്മസ്–ന്യൂ ഇയർ ആഘോഷവും 70-ാം വാർഷികവും വർണാഭമായി

ചടങ്ങ് മുഖ്യാതിഥി സ്ഥലം എംഎൽഎ വികാസ് ജി താക്കറെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡണ്ട് മനോജ് പി വി യുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ, സമാജം സെക്രട്ടറി രാജഗോപാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു

author-image
Honey V G
New Update
smsmsmm

മുംബൈ : കേരളീയ സമാജം നാഗ്പൂർ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം നടത്തി. ചടങ്ങ് മുഖ്യാതിഥി സ്ഥലം എംഎൽഎ വികാസ് ജി താക്കറെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

സമാജം പ്രസിഡണ്ട് മനോജ് പി വി യുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ, സമാജം സെക്രട്ടറി രാജഗോപാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

തുടർന്ന് സമാജത്തിന്റെ ഹാളിൽ വൈവിധ്യങ്ങളായ കലാപരിപാടിളോടെ കേരളീയ സമാജം നാഗ്പൂർ എഴുപതാം വാർഷികാഘോഷവും ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും വിപുലമായി നടത്തി.

പതിവുപോലെ സമാജം അംഗങ്ങളെക്കൊണ്ട് സദസ്സ് തിങ്ങി നിറഞ്ഞിരുന്നു. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് സമാജത്തിന്റെ മുൻ സാരഥികളായ എല്ലാ പ്രസിഡണ്ട് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നവരെ ഉപഹാരം നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു.

തുടർന്ന് സിനിമാഗാനങ്ങൾ, നാടൻ പാട്ടുകൾ നൃത്തം, നാടോടി നൃത്തം,കെ ജോൺ മ്യൂസിക് ബാൻഡ് ഓർക്കസ്ട്ര ടീം അവതരിപ്പിച്ച അതിഗംഭീരമായ വാദ്യമേളം, ഹിന്ദി സിനിമ ഗാനങ്ങൾ, സമാജം ജനറൽ സെക്രട്ടറി രാജഗോപാലും സംഘവും ആക്ഷേപ ഹാസ്യ രീതിയിൽ അവതരിപ്പിച്ച കേരളത്തിൻറെ തനത് കലയായ ഓട്ടം തുള്ളൽ, കെ.സി.എ. ഗ്രൂപ്പിന്റെ (നാഗ്പൂർ) ക്രിസ്മസ് കരോൾ എന്നിവയും നിറഞ്ഞ സദസ്സിൽ അവതരിപ്പിക്കുകയുണ്ടായി.

കൂടാതെ ശ്രീകൃഷ്ണ നൃത്താലയത്തിലെ നൃത്ത അധ്യാപികയായ പ്രമീള ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ടീച്ചറുടെ ശിക്ഷണത്തിനുള്ള കുട്ടികൾക്ക് നൃത്തം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചത് പരിഗണിച്ച് ടീച്ചറെ പ്രത്യേകം അനുമോദിക്കുകയുണ്ടായി.

കലാപരിപാടികളിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും സമാജം ഉപഹാരം നൽകി.