ഖാർഘർ കേരള സമാജം വായനാദിനം ആചരിച്ചു

പരിപാടിയുടെ ഭാഗമായി സമാജം മലയാളം ക്ലാസ്സിലെ കുട്ടികളുടെ വായന , സ്വന്തം കഥ അവതരണം, സമാജം ലൈബ്രറിയുടെ വായനാ ക്ലബ് രൂപീകരണം എന്നിവ നടന്നു.

author-image
Honey V G
New Update
qeeockckvkfk

നവിമുംബൈ:ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം നടത്തത്തിവരാറുള്ള വായനാദിനം ഖാർഘറിൽ ആചരിച്ചു.

ഖാർഘർ കേരള സമാജത്തിന്റെ നേതൃത്വത്തിൽ ജൂൺ 22 ന് സെക്ടർ 12 ലെ സിഡ്‌കോ കമ്മ്യൂണിറ്റി സെന്ററിൽ വച്ചായിരുന്നു പരിപാടികൾ.

പരിപാടിയുടെ ഭാഗമായി സമാജം മലയാളം ക്ലാസ്സിലെ കുട്ടികളുടെ വായന , സ്വന്തം കഥ അവതരണം, സമാജം ലൈബ്രറിയുടെ വായനാ ക്ലബ് രൂപീകരണം എന്നിവ നടന്നു.

കൂടാതെ ഫങ്ക്ഷണൽ മലയാളം ക്ലാസ് ആദ്യ ബാച്ചിൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ 16 വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കേറ്റ് വിതരണം, മലയാളം മിഷന്റെയും ഫംങ്ഷണൽ മലയാളം ക്ലാസിൻറെയും അധ്യാപകരെ ആദരിക്കൽ, വളരെക്കാലം മലയാളം ക്ലാസ്സിലെ അധ്യാപികയായി സേവനം അനുഷ്ഠിച്ച ശാന്ത ടീച്ചർക്കും കുടുംബത്തിനും അനുമോദനവും യാത്ര അയപ്പ് നൽകൽ എന്നിവയും ഇതിനോടനുബന്ധിച്ച് നടന്നു.

മുതിർന്നവർക്കും കുട്ടികൾക്കും ആറു മാസ കാലയളവിൽ മലയാളം എഴുതുവാനും വായിക്കുവാനും പഠിപ്പിക്കുന്ന സമാജത്തിന്റെ ഫങ്ക്ഷണൽ മലയാളം ഹൈബ്രിഡ് ക്ലാസ്സിന്റെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം തൂടരുന്നതായി സെക്രട്ടറി മനോജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph: 91673 84155