ഓരോ മലയാളിയും ഓണ സന്ദേശ വാഹകരാകണമെന്ന് ഡോ രാജു നാരായണ സ്വാമി

കേരള സര്ക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി ഐ എ എസ് മുഖ്യ അഥിതിയായിരിന്നു. മലയാളി സമാജങ്ങളുടെ പ്രാധാന്യവും ഓണാഘോഷങ്ങളുടെ അന്തസത്തയെയും വിശദമായി അദ്ദേഹത്തിന്റെ ആശംസാ പ്രസംഗത്തിൽ എടുത്തുപറഞ്ഞു

author-image
Honey V G
New Update
ndndndn

നവിമുംബൈ:ഈ വർഷത്തെ ഖാർഘർ കേരള സമാജത്തിന്റെ ഓണാഘോഷം-ഖാർഘർ ഓണം 2025 ൽ ആശംസകൾ നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ കലാ - സാംസ്കാരിക പരിപാടികളോടും വിഭവ സമൃദ്ധമായ ഓണസദ്യയോട് കൂടിയും സെപ്റ്റംബർ 14 ഞായറാഴ്ച സെക്ടർ അഞ്ചിലുള്ള ലേവ പാട്ടിദാർ ഹാളിൽ വെച്ചായിരുന്നു ഓണാഘോഷം നടന്നത്.

കേരള സര്ക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി ഐ എ എസ് മുഖ്യ അഥിതിയായിരിന്നു.

മലയാളി സമാജങ്ങളുടെ പ്രാധാന്യവും ഓണാഘോഷങ്ങളുടെ അന്തസത്തയെയും വിശദമായി അദ്ദേഹത്തിന്റെ ആശംസാ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഓരോ മലയാളിയും സമൂഹത്തിൽ ഓണ സന്ദേശ വാഹകരയിരിക്കണമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.സരസമായ അദ്ദേഹത്തിന്റെ പ്രസംഗ ശൈലി ഏറെ ശ്രദ്ധേയമായി.

രാവിലെ 10 ന് മാവേലി എഴുന്നള്ളത്തോടെ ആരംഭിച്ച ആഘോഷ പരിപാടികൾ വൈകുന്നേരം 4 മണിവരെ ഉണ്ടായിരുന്നു .

പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ മദ്ദളം, ചെണ്ട, ഇലത്താളം എന്നിവ സമന്വയിപ്പിച്ചുള്ള കേളി കൊട്ട് അവതരണത്തോടു കൂടിയാണ് ഖാർഘർ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങൾ ആരംഭിച്ചത്.

ഖാർഘർ ഓണം 2025 ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ കേണൽ പി ശശിധരെനെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഖാർഘറിലെ പ്രമുഖ വ്യക്തിത്വങ്ങളെയും പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.

വിഭവ സമൃദ്ധമായ ഓണ സദ്യയ്ക്കും കലാപരിപാടികൾക്കും ശേഷം വനിതകളുടെയും പുരുഷന്മാരുടെയും പ്രദർശന വടം വലി മത്സരവും നടന്നു.