22 വർഷത്തെ കാത്തിരിപ്പിന് വിരാമം; സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പുതുശക്തിയോടെ ഖാർഘർ കേരള സമാജം സ്വന്തം ഓഫീസിൽ

ഇപ്പോൾ മലയാളം ക്ലാസുകൾ, ചെണ്ട ക്ലാസ്, മറാത്തി ക്ലാസ് എന്നിവ സജീവമായി നടക്കുന്ന സമാജം, വർഷംതോറും 20-ൽ അധികം സ്ഥിര പരിപാടികളും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിൽ മുൻനിരയിലാണ്

author-image
Honey V G
New Update
jsjsnnsn

നവിമുംബൈ:നവിമുംബൈയിലെ സജീവ മലയാളി സംഘടനകളിലൊന്നായ ഖാർഘർ കേരള സമാജം (കെ.കെ.എസ്.) 22 വർഷത്തെ ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ച് ഇനി സ്വന്തം ഓഫീസിൽ നിന്ന് പ്രവർത്തനങ്ങൾ നടത്തും.

ഖാർഘർ സെക്ടർ 20-ൽ ദാമോദർ ശാന്തി സൊസൈറ്റിയിലെ ഷോപ്പ് നമ്പർ 8-ലാണ് സമാജത്തിന്റെ പുതിയ ഓഫീസ്.

mcncncnn

ജനുവരി 4-ന് രാവിലെ പത്ത് മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങ് സമാജത്തിന്റെ പഴയതും പുതുതുമായ നേതൃത്വങ്ങളുടെയും വിവിധ മലയാളി സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ആഘോഷപൂർവ്വം നടന്നു. 

ndndndn

സ്ഥലം എം.എൽ.എ. പ്രശാന്ത് താക്കൂർ, കെ.കെ.എസ്. പ്രസിഡന്റ് ഹരിഹരൻ, മുംബൈയിലെ പ്രമുഖ വ്യവസായിയും ലോക കേരള സഭാംഗവുമായ വി. കെ. മുരളീധരൻ എന്നിവരടക്കം നവി മുംബൈയിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും അഭ്യുദയകാംക്ഷികളും ചടങ്ങിൽ പങ്കെടുത്തു. 

സമാജത്തിന്റെ സ്ഥാപക പ്രസിഡന്റ് കൃഷ്ണവര്യർ, സ്ഥാപക സെക്രട്ടറി രാധാകൃഷ്ണവാര്യർ, മുൻ പ്രസിഡന്റ് കെ. സുരേഷ് എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ചാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്.

തുടർന്ന് നിലവിലെ പ്രസിഡന്റ് പ്രദീപ്കുമാർ കെ. പി.യും സെക്രട്ടറി മനോജ് കെ. എൻ എന്നിവർ ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ റിബൺ മുറിച്ച് ഓഫീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

സമാജത്തിന്റെ ആദ്യകാല നേതൃത്വം മുതൽ ഇന്നത്തെ ഭരണസമിതി വരെയുള്ള എല്ലാവരുടെയും സഹകരണമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പ്രസിഡന്റ് പ്രദീപ്കുമാർ കെ. പി.യും സെക്രട്ടറി മനോജ് കെ. എൻ തുടങ്ങിയവർ പറഞ്ഞു.

ഇപ്പോൾ മലയാളം ക്ലാസുകൾ, ചെണ്ട ക്ലാസ്, മറാത്തി ക്ലാസ് എന്നിവ സജീവമായി നടക്കുന്ന സമാജം, വർഷംതോറും 20-ൽ അധികം സ്ഥിര പരിപാടികളും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിൽ മുൻനിരയിലാണ്.

ചടങ്ങിൽ മനോജ് കെ. എൻ സ്വാഗതവും സജേഷ് നമ്പ്യാർ നന്ദിയും രേഖപ്പെടുത്തി; കുമാരി വിദ്യാ സുരേഷ് അവതാരകയായി.