കേന്ദ്രീയ നായർ സംസ്കാരിക സംഘം മഹാ സമ്മേളനത്തി നൊരുങ്ങി മുളുണ്ട്:നവംബർ 9ന് നടക്കുന്ന ചടങ്ങിൽ സുരേഷ് ഗോപി മുഖ്യാതിഥി

ആന്ധ്രാപ്രദേശ് ഓഡിസങ്കര ഡീംഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ടി. പി. ശശികുമാർ മുഖ്യപ്രഭാഷണം നടത്തും

author-image
Honey V G
New Update
cbkkm

മുംബൈ : കേന്ദ്രീയ നായർ സംസ്കാരിക സംഘം മഹാരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ “നായർ മഹാസമ്മേളനവും സിൽവർ ജൂബിലി ആഘോഷവും നവംബർ 9 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മുളുണ്ട് മഹാകവി കാളിദാസ് നാട്യ മന്ദിറിൽ നടക്കും.

KNSS പ്രസിഡന്റ് ഹരികുമാർ മേനോന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായിരിക്കും.

ആന്ധ്രാപ്രദേശ് ഓഡിസങ്കര ഡീംഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ടി. പി. ശശികുമാർ മുഖ്യപ്രഭാഷണം നടത്തും.

ഡോ. എസ്. രാജേശേഖരൻ നായർ (CMD, UDS ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, മാനേജിംഗ് ഡയറക്ടർ, ജനം ടി.വി. & പ്രസിഡന്റ്, ബോംബെ കേരളീയ സമാജം) വിശിഷ്ടാതിഥിയായിരിക്കും. ജനറൽ സെക്രട്ടറി എ. ആർ. ബാലകൃഷ്ണൻ നായർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

ട്രഷറർ സച്ചിൻ മേനോൻ നന്ദി പ്രകാശിപ്പിക്കും.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക സമ്മേളനത്തിന് ശേഷം വൈവിധ്യമാർന്ന കലാ പരിപാടികളും അരങ്ങേറും