/kalakaumudi/media/media_files/2025/07/25/jskdkdknn-2025-07-25-20-03-23.jpg)
മുംബൈ:മഹാനഗരത്തിന്‍റെ തെരുവുകളിൽ നിരാലംബരായി കഴിയുന്ന അരികു ജീവിതങ്ങളെ രക്ഷിക്കുന്ന പനവേലിലെ സീൽ ആശ്രമത്തിന്‍റെ ശ്രമത്തിന് 25 ലധികം വർഷത്തിന്‍റെ പഴക്കമുണ്ട്. കൊടുത്ത ഭക്ഷണം സ്വയം എടുത്ത് പോലും കഴിക്കാൻ ശേഷിയില്ലാത്ത അശരണരെയാണ് തെരുവോരങ്ങളിൽ നിന്ന് രക്ഷിച്ച് പുനരധിവസിപ്പിച്ച് ഒടുവിൽ തങ്ങളുടെ കുടുംബങ്ങളിലെത്തിക്കാൻ സീൽ എന്നും ശ്രമിച്ചിട്ടുള്ളത്.
അശരണരരെ സീൽ ആശ്രമത്തില്‍ എത്തിച്ച്, ചികിത്സ നല്‍കിയ ശേഷം ബന്ധുക്കളെ തിരികെ ഏല്‍പ്പിക്കുന്ന രീതിയാണ് സീൽ എപ്പോഴും ചെയ്തിട്ടുള്ളത്. ഏകദേശം ഇതുവരെ വീടുകളിലേക്ക് തിരികെയെത്തിച്ചത് അറുനൂറിലധികം ജീവിതങ്ങളെയാണ് സീൽ.
ഇത്തരത്തിലുള്ള സീൽ ആശ്രമത്തിലെ നിരാലംബരായ അന്തേവാസികൾക്ക് ഇത്തവണ ഓണക്കോടി കൊടുക്കുക എന്ന ഒരു പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുകയാണ് 'കൊങ്കൺ യാത്ര വേദി ഹെല്പ് ഡെസ്ക്' പ്രവർത്തകർ. പുതിയ വസ്ത്രങ്ങളോ അലക്കിയ ഉപയോഗപ്രദമായ പഴയ വസ്ത്രങ്ങളോ സമാഹരിക്കുകയാണ് 'അശരണർക്ക് ഒരു ഓണക്കോടി' എന്ന പദ്ധതിയിലൂടെ കൊങ്കൺ ഹെല്പ് ഡെസ്ക് ലക്ഷ്യമിടുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങൾക്കായുള്ള വസ്ത്രങ്ങളുടെ ശേഖരണം നവി മുംബൈ - റായ്‌ഗഡ് മേഖലയിലാണ് നടക്കുന്നത്.
ഓണമെത്തും മുൻപേ സീലിലെ അന്തേവാസികൾക്കായി ഓണക്കോടിയെത്തിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും സീലിനായി ഒരു കൈത്താങ്ങാകാൻ ശ്രമിക്കുകയാണെന്നും കൊങ്കൺ ഹെല്പ് ഡെസ്ക് പ്രവർത്തകർ പറഞ്ഞു.പുതിയ വസ്ത്രങ്ങളോ ഉപയോഗസാധ്യമായ വസ്ത്രങ്ങളോ താഴെ പറയുന്ന സ്ഥലങ്ങളിൽ ജൂലായ് 31 ന് മുമ്പായി എത്തിക്കണമെന്നും പ്രവർത്തകർ കൂട്ടിച്ചേർത്തു.
കൂടുതൽ വിവരങ്ങൾക്ക് കൊങ്കൺ യാത്രാ വേദി ഹെല്പ് ഡെസ്ക് പ്രവർത്തകരുമായി ബന്ധപ്പെടുക
ലൈജി വർഗ്ഗീസ് സീവുഡ്‌സ് 9820075404 സാമുവൽ ജോർജ് പൻവേൽ Phone-9969310317 സഹദേവൻ പെൻ,റായ്ഗഡ് Phone-8805022864