ബാരാമതി ദുരന്തത്തിലെ ഇരയായ പിങ്കി മാലിക്ക് അവസാന യാത്ര

ബാരാമതിയിൽ ഉണ്ടായ അപകടത്തിൽ പിങ്കി ഉൾപ്പെടെ അഞ്ച് പേർ മരിച്ചിരുന്നു. ജോലി ജീവിതത്തിൽ ഏറെ പ്രതീക്ഷകളോടെ മുന്നേറിയിരുന്ന പിങ്കിയുടെ അകാല വിയോഗം സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി

author-image
Honey V G
New Update
mdndndnm

മുംബൈ: വിമാനാപകടത്തിൽ മരിച്ച ഫ്ലൈറ്റ് അറ്റൻഡന്റ് പിങ്കി മാലിയുടെ (29) അന്ത്യകർമ്മങ്ങൾ മുംബൈയിൽ നടന്നു.

ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും സാന്നിധ്യവഹിച്ച ചടങ്ങിൽ കണ്ണീരോടെയാണ് പിങ്കിക്ക് വിട നൽകിയത്.

ബാരാമതിയിൽ ഉണ്ടായ അപകടത്തിൽ പിങ്കി ഉൾപ്പെടെ അഞ്ച് പേർ മരിച്ചിരുന്നു. ജോലി ജീവിതത്തിൽ ഏറെ പ്രതീക്ഷകളോടെ മുന്നേറിയിരുന്ന പിങ്കിയുടെ അകാല വിയോഗം സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.

മുംബൈയിലെ ശ്മശാനത്തിലാണ് പിങ്കിയുടെ സംസ്കാരം നടന്നത്.