ലയൺ കുമാരൻ നായർ മുംബൈ റീജിയണൽ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ആൾ ഇന്ത്യ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലാണ് പാർട്ടിയുടെ മുംബൈ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചത്

author-image
Honey V G
New Update
nfndnn

മുംബൈ: മുംബൈ റീജിയണൽ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റായി മുംബയിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും വ്യവസായിയുമായ ലയൺ കുമാരൻ നായരെ തിരഞ്ഞെടുത്തു.

ആൾ ഇന്ത്യ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലാണ് പാർട്ടിയുടെ മുംബൈ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചത്.

മുളുണ്ട് മോഡൽ കോളനിയിൽ താമസിക്കുന്ന കുമാരൻ നായർ തിരുവനന്തപുരം സ്വദേശിയാണ്.