ഡോംബിവലി സമാജം സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ജൂണ്‍ 15 ന്

കവി കൽപ്പറ്റ നാരായണനും കഥാ രചനയുടെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ പ്രശസ്ത കഥാകൃത്ത് വി ആർ സുധീഷും പങ്കെടുക്കും.ചടങ്ങിൽ കഥാകാരൻ എം മുകുന്ദന് സമഗ്ര സംഭാവനാ പുരസ്‌കാരം നൽകി കേരളീയ സമാജം ആദരിക്കുമെന്ന്

author-image
Honey V G
Updated On
New Update
dmbrlsmj

താനെ:ഡോംബിവിലി സമാജം കലാവിഭാഗം സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ജൂൺ 15 ഞായറാഴ്ച രാവിലെ 9.45ന് കമ്പൽപാട മോഡൽ കോളേജ് അങ്കണത്തിൽ ആരംഭിക്കും.

വൈകീട്ട് ഏഴു മണി വരെ തുടരുന്ന കഥാകാലം സാഹിത്യോത്സവത്തിൽ സാഹിത്യ ശിബരവും സംവാദങ്ങളും കൂടാതെ മലയാള കവിതയിൽ കാല്പനിക വസന്തം തീർത്ത പത്തു കവിതകളുടെ ദൃശ്യാവിഷ്കാരവും അരങ്ങേറും.

കവി കൽപ്പറ്റ നാരായണനും കഥാ രചനയുടെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ പ്രശസ്ത കഥാകൃത്ത് വി ആർ സുധീഷും പങ്കെടുക്കും.ചടങ്ങിൽ മലയാളിയുടെ പ്രിയ കഥാകാരൻ എം മുകുന്ദന് സമഗ്ര സംഭാവനാ പുരസ്‌കാരം നൽകി കേരളീയ സമാജം ആദരിക്കുമെന്ന് ജനറൽ സെക്രട്ടറി രാജശേഖരൻ നായർ അറിയിച്ചു.