നൃത്തവും നാടകവും സംഗീതവും ഒന്നിക്കുന്ന ‘തരംഗം 2026’ ഫെബ്രുവരി 1ന് കല്യാൺ ഈസ്റ്റിൽ

സംഗീതാസ്വാദകർക്കായി വിചൂ അയ്യരുടെ നേതൃത്വത്തിൽ മുംബൈയിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന ലൈവ് ഓർക്കസ്ട്രയും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം, ഫ്ലവേഴ്സ് ചാനലിലെ Top Singer Season 5 വിജയിയും ബാലഗായകനുമായ മാസ്റ്റർ ശിവ്ശങ്കർ കൃഷ്ണ വിശിഷ്ടാതിഥിയായി പരിപാടിയിൽ പങ്കെടുക്കും

author-image
Honey V G
New Update
ndndnsn

താനെ: ലോക് കല്യാൺ മലയാളി അസോസിയേഷൻ (LKMA)ന്റെ ഇരുപതാം വാർഷികാഘോഷമായ ‘തരംഗം 2026’ ഫെബ്രുവരി 1 ഞായറാഴ്ച വൈകിട്ട് 5.30 മുതൽ കല്യാൺ ഈസ്റ്റിലെ ലോക്‌ഗ്രാം ഗ്രൗണ്ട്ൽ നടക്കും. മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന കലാ–സാംസ്കാരിക പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

ആഘോഷ പരിപാടികൾക്ക് തുടക്കമായി LKMA വനിതാ വിഭാഗം അവതരിപ്പിക്കുന്ന മെഗാ ഗ്രൂപ്പ് ഡാൻസ് അരങ്ങേറും.

തുടർന്ന്, മുല്ലശ്ശേരി ഡ്രാമ കളക്ടീവ്സിന്റെ ഒരു മണിക്കൂറും പതിനഞ്ച് മിനിറ്റും ദൈർഘ്യമുള്ള നാടകം 'മല്ലിക' പ്രേക്ഷകർക്ക് മുന്നിലെത്തും.

പ്രശസ്ത സിനിമ–സീരിയൽ അഭിനേത്രി സിനി പ്രസാദ്യും, പ്രശസ്ത തിയറ്റർ അഭിനേതാവ് ശ്രീകുമാർ മുല്ലശ്ശേരിയും ചേർന്നാണ് നാടകം അവതരിപ്പിക്കുന്നത്.

സംഗീതാസ്വാദകർക്കായി വിചൂ അയ്യരുടെ നേതൃത്വത്തിൽ മുംബൈയിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന ലൈവ് ഓർക്കസ്ട്രയും ഒരുക്കിയിട്ടുണ്ട്.

ഇതോടൊപ്പം, ഫ്ലവേഴ്സ് ചാനലിലെ Top Singer Season 5 വിജയിയും ബാലഗായകനുമായ മാസ്റ്റർ ശിവ്ശങ്കർ കൃഷ്ണ വിശിഷ്ടാതിഥിയായി പരിപാടിയിൽ പങ്കെടുക്കും.

സംഗീതവും നൃത്തവും നാടകവും ഒരുമിക്കുന്ന ‘തരംഗം 2026’, കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു വലിയ സാംസ്കാരിക വിരുന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.