ലോധ ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 14 ന്

ഓണപൂക്കളം, തിരുവാതിര, കലാപരിപാടികൾ അരങ്ങേറും പ്രവാസി ഗായകനായ രാജു അൻറണിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും

author-image
Honey V G
New Update
ndndnd

മുംബയ്: വഡാല ലോധ ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷൻ ഞായറാഴ്ച, 14 സെപ്റ്റംബർ വൈകിട്ട് ആറ് മണി മുതൽ ലോധ ക്ലബ് ഹൗസിൽ വെച്ച് ഓണം ആഘോഷിക്കുന്നു.

ആഘോഷത്തിൽ കേരള സർവ്വകലാശാല മുൻ ഡീൻ ഡോ:എം. ശാരംഗധരൻ മുഖ്യ അതിഥിയായിരിക്കും.

ഓണപൂക്കളം, തിരുവാതിര, കലാപരിപാടികൾ അരങ്ങേറും പ്രവാസി ഗായകനായ രാജു അൻറണിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തപ്പെടും

എഴുപതിൽ പരം മലയാളി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നതെന്ന് സംഘടാകർ അറിയിച്ചു.