പതിനാലാം മലയാളോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു

ലോഗോ മത്സരത്തില്‍ ലഭിച്ച രചനകളില്‍ നിന്നാണ് പതിനാലാം മലയാളോത്സവത്തിൻ്റെ ലോഗോ വിധികര്‍ത്താക്കള്‍ തിരഞ്ഞെടുത്തത്. വസായ് ഈസ്റ്റിലെ ഗൗരിനന്ദ രാജേന്ദ്രനാണ് പ്രസ്തുത ലോഗോയുടെ രചയിതാവ്

author-image
Honey V G
New Update
snsnsnn

മുംബൈ : മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിക്കുന്ന പതിനാലാം മലയാളോത്സവത്തിൻ്റെ ലോഗോയുടെ പ്രകാശനം നവംബര്‍ 2 ന് നടന്നു.

cbnnnn

ഉല്‍വെയിലെ ഭൂമിപുത്ര ഓഡിറ്റോറിയത്തിൽ മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലയുടെ കേരളപ്പിറവി ആഘോഷവേദിയില്‍ വച്ച് പ്രശസ്ത ഗായകൻ അലോഷി ആദമാണ് ലോഗോയുടെ പ്രകാശനം നിർവഹിച്ചത്.

ചടങ്ങിൽ മലയാള ഭാഷാ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി – മേഖല ഭാരവാഹികൾക്കു പുറമേ കേരളീയ കേന്ദ്ര സംഘടന പ്രസിഡൻ്റ് ടി. എന്‍ ഹരിഹരൻ, സാഹിത്യകാരനും വാഗ്മിയുമായ ജി. വിശ്വനാഥൻ എന്നിവരും സന്നിഹിതരായിരുന്നു.

cbnmmmm

ലോഗോ മത്സരത്തില്‍ ലഭിച്ച രചനകളില്‍ നിന്നാണ് പതിനാലാം മലയാളോത്സവത്തിൻ്റെ ലോഗോ വിധികര്‍ത്താക്കള്‍ തിരഞ്ഞെടുത്തത്. വസായ് ഈസ്റ്റിലെ ഗൗരിനന്ദ രാജേന്ദ്രനാണ് പ്രസ്തുത ലോഗോയുടെ രചയിതാവ്. 

വസായ് ഈസ്റ്റ് കേരള സമാജത്തിലെ മലയാളം മിഷന്‍ പഠിതാവായ ഗൗരിനന്ദ, മലയാളം മിഷന്‍ ഡിപ്ലോമ കോഴ്സായ സൂര്യകാന്തി ജേതാവാണ്‌.