/kalakaumudi/media/media_files/2025/08/05/ndjdkdnn-2025-08-05-21-16-53.jpg)
മുംബൈ:മുംബയ് സാഹിത്യവേദിയുടെ പ്രതി മാസ സാഹിത്യചർച്ചയിൽ മധു നമ്പ്യാർ കവിതകൾ അവതരിപ്പിച്ചു.
ആഗസ്റ്റ് 3 ന് മാട്ടുംഗ കേരള ഭവനത്തിൽ നടന്ന സാഹിത്യ വേദി ചർച്ചയിൽ നഗരത്തിലെ സാഹിത്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു. ഹരിലാലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സാഹിത്യവേദിയിൽ കവിതകൾ അവതരിപ്പിച്ചശേഷം ചർച്ച നടന്നു.ചർച്ചകൾക്ക് ലിനോദ് വർഗ്ഗീസ് തുടക്കം കുറിച്ചു.
തുടർന്ന്, കളത്തൂർ വിനയൻ, ജ്യോതി ലക്ഷ്മി നമ്പ്യാർ, രേഖാ രാജ്, പി എസ് സുമേഷ്, അമ്പിളി കൃഷ്ണകുമാർ, സിപി കൃഷ്ണകുമാർ, സുരേഷ് നായർ, ഹരീന്ദ്രനാഥ്, സന്തോഷ് കൊല്ലാറ, മനോജ് മുണ്ടയാട്ട്, പി വിശ്വനാഥൻ, അജിത് ആനാരി, സി എച്ച് ഗോപാലകൃഷ്ണൻ, ജയശ്രീ രാജേഷ്, പ്രേമരാജൻ നമ്പ്യാർ, മുരളി വട്ടേനാട്ട്, അഡ്വ രാജ്കുമാർ, കെ പി വിനയൻ, ഹരിലാൽ തുടങ്ങിവർ പങ്കെടുത്തു.
കൺവീനർ കെ പി വിനയൻ നന്ദി രേഖപ്പെടുത്തി