/kalakaumudi/media/media_files/2025/07/27/yuejjnsjren-2025-07-27-15-42-01.jpg)
മുംബൈ:മുംബയ് സാഹിത്യവേദിയുടെ പ്രതി മാസ സാഹിത്യചർച്ചയിൽ ആഗസ്റ്റ് 3 ന് മാട്ടുംഗയിൽ വൈകുന്നേരം 4:30 ന് മധു നമ്പ്യാർ കവിതകൾ അവതരിപ്പിക്കുന്നു.
മുംബൈയിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറ സാന്നിധ്യമായ മധു നമ്പ്യാർ അറിയപ്പെടുന്ന ഗായകൻ കൂടിയാണ്. കേരളത്തിൽ കണ്ണൂർ ജില്ലയിൽ ചെറുകുന്ന് സ്വദേശിയായ മധു നമ്പ്യാർ കഴിഞ്ഞ 44 വർഷകാലമായി മുംബൈയിൽ സ്ഥിര താമസമാണ്.
മാട്ടുംഗ കേരള ഭവനത്തിൽ നടക്കുന്ന സാഹിത്യ വേദി ചർച്ചയിൽ ഏവരെയും സ്വാഗതം ചെയ്യുന്നതായി കൺവീനർ കെ പി വിനയൻ അറിയിച്ചു.