/kalakaumudi/media/media_files/2026/02/01/jjdjdjdk-2026-02-01-15-41-18.jpg)
മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭയിലെ പുതിയ വകുപ്പുവിഭജനത്തിൽ സുപ്രധാന മാറ്റങ്ങൾ.
ഉപമുഖ്യമന്ത്രി സുനേത്ര പവാർക്ക് മൂന്ന് പ്രധാന വകുപ്പുകളുടെ ചുമതല നൽകി. സാമൂഹ്യനീതി, വനിത-ശിശു വികസനം, പൊതുആരോഗ്യം എന്നീ വകുപ്പുകളാണ് അവർക്കു ലഭിച്ചത്.
അതേസമയം, ധനകാര്യ വകുപ്പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ കൈകാര്യം ചെയ്യും.
ഇതോടെ മുൻപ് ധനകാര്യ വകുപ്പ് കൈവശം വെച്ചിരുന്ന എൻ സി പി ക്ക് ആ വകുപ്പ് നഷ്ടപ്പെട്ടു.
മന്ത്രിസഭയിലെ പുതിയ ക്രമീകരണം ഭരണകാര്യങ്ങളിൽ കൂടുതൽ വ്യക്തതയും വേഗതയും ഉണ്ടാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
