/kalakaumudi/media/media_files/2025/06/27/ajdkfkofk-2025-06-27-11-11-13.jpg)
മുംബൈ : ജുനാ അഘാഡ മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിക്ക് ബ്രഹ്മ പുരി നിത്യാനന്ദാശ്രമം ഗണേഷ് പുരി മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
ആശ്രമം മഠാധിപതി വിശ്വേശ്വരാന്ദ സരസ്വതി കൺവീനർ ഉത്തം കുമാർ എന്നിവർ ചേർന്ന് സ്വാമിജിയെ ആചാരപൂർവ്വം സ്വീകരിച്ചു. മുത്തപ്പൻ ക്ഷേത്രത്തിൽ സ്വാമിജി നെയ് വിളക്ക് തെളിയിച്ചു.
ഭക്തജനങ്ങളെ സ്വാമിജി അഭിസംബോധന ചെയ്തു. ബി ജെ പി നേതാക്കളായ സിദ്ധേഷ് തവ്ഡെ വൈഭവ് ചന്ദേക്കർ രമേശ് കലംബൊലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു