/kalakaumudi/media/media_files/2026/01/08/kcgjkk-2026-01-08-12-11-08.jpg)
മുംബൈ : 2026ൽ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര നവനിർമാണ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി.
നഗരസഭകളിൽ പ്രത്യേകിച്ചും ബി എം സി യിൽ ബിജെപി അധികാരം പിടിച്ചാൽ ‘മറാത്തി മാണൂസ്’ അധികാരരഹിതനാകുമെന്നും, പ്രാദേശിക ജനതയുടെ ശബ്ദം നഗരഭരണത്തിൽ ദുർബലമാകുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളിലെ മുനിസിപ്പൽ കോർപ്പറേഷനുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക പങ്കുവഹിക്കുന്ന സ്ഥാപനങ്ങളാണെന്ന് രാജ് താക്കറെ ചൂണ്ടിക്കാട്ടി.
ഇവിടങ്ങളിലെ ഭരണം മറാത്തി ജനതയുടെ കൈവശത്ത് നിന്ന് നഷ്ടപ്പെട്ടാൽ, ഭാഷ, തൊഴിൽ, സംസ്കാരം എന്നിവയെ ബാധിക്കുന്ന തീരുമാനങ്ങൾ ഉണ്ടാകുമെന്ന ആശങ്കയും അദ്ദേഹം ഉയർത്തി.
സാധാരണക്കാരുടെ ദിനചര്യയെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ് നഗരസഭകൾ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകൾ മഹാരാഷ്ട്രയുടെ രാഷ്ട്രീയ ദിശ നിർണ്ണയിക്കുന്നതിൽ നിർണായകമാകുമെന്നും, തദ്ദേശിയരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്തുമെന്നും രാജ് താക്കറെ വ്യക്തമാക്കി.
എംഎൻഎസ് ഈ വിഷയത്തെ പ്രധാന തിരഞ്ഞെടുപ്പ് അജണ്ടയാക്കി മുന്നോട്ടുപോകുമെന്നും, അദ്ദേഹത്തിന്റെ പരാമർശങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടതായും വിലയിരുത്തപ്പെടുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
