എക്സിറ്റ് പോൾ സൂചന: ബി.എം.സി.യിൽ ചരിത്ര വിജയം ബി.ജെ.പി സഖ്യത്തിന്,ഉദ്ധവ്–രാജ് സഖ്യത്തിന് തിരിച്ചടി

നിലവിലെ പ്രവചനങ്ങൾ മഹാരാഷ്ട്രയിലെ നഗരസഭാ രാഷ്ട്രീയത്തിൽ ബി.ജെ.പി മുന്നണിയുടെ ശക്തമായ ആധിപത്യം ഉറപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു

author-image
Honey V G
New Update
amdmfdm

മുംബൈ : ബ്രീഹൺമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന ബി.ജെ.പി(മഹായുതി) മുന്നണിക്ക് വൻ വിജയം ലഭിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു.

വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകളിൽ, മഹായുതി മുന്നണി വൻ വിജയം നേടുമെന്നാണ് വിലയിരുത്തൽ.

എക്സിറ്റ് പോൾ കണക്കുകൾ പ്രകാരം, ബി.എം.സി യിലെ ആകെയുള്ള 227 വാർഡുകളിൽ ബി.ജെ.പി സഖ്യത്തിന് 130 മുതൽ 140 വരെ സീറ്റുകൾ നേടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, ഉദ്ധവ് താക്കറെ–രാജ് താക്കറെ സഖ്യം ഈ തിരഞ്ഞെടുപ്പിൽ രണ്ടാമത് എത്തുമെന്നാണ് എക്സിറ്റ് പോൾ വിലയിരുത്തൽ. ഈ സഖ്യത്തിന് 50 മുതൽ 60 വരെ സീറ്റുകൾ ലഭിക്കാമെന്നാണ് കണക്ക്.

എന്നാൽ മഹായുതി മുന്നണിയുമായി താരതമ്യം ചെയ്യുമ്പോൾ, അവരുടെ നില വളരെ പിന്നിലാണെന്ന് സർവേകൾ വ്യക്തമാക്കുന്നു.

2017-ലെ ബി.എം.സി തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് ഉണ്ടായിരുന്നതെങ്കിൽ, ഇത്തവണത്തെ എക്സിറ്റ് പോൾ ഫലങ്ങൾ മുംബൈയിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റം സൂചിപ്പിക്കുന്നതാണ്.

നഗരവികസനം, ഭരണനടപടികൾ, പൊതുസൗകര്യങ്ങൾ എന്നിവയിൽ ജനങ്ങളുടെ വിലയിരുത്തലാണ് ഈ ഫലങ്ങളിൽ പ്രതിഫലിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

എക്സിറ്റ് പോൾ ഫലങ്ങൾ അന്തിമമല്ലെന്നും, ഔദ്യോഗിക വോട്ടെണ്ണൽ ഫലങ്ങൾ പുറത്തുവരുമ്പോഴേ യഥാർത്ഥ ചിത്രം വ്യക്തമാകൂവെന്നും രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

എന്നിരുന്നാലും, നിലവിലെ പ്രവചനങ്ങൾ മഹാരാഷ്ട്രയിലെ നഗരസഭാ രാഷ്ട്രീയത്തിൽ ബി.ജെ.പി മുന്നണിയുടെ ശക്തമായ ആധിപത്യം ഉറപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.