മുംബൈ ട്രെയിൻ സ്ഫോടനം; 12 പേരെ വെറുതെ വിട്ട ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി

മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) കുറ്റകൃത്യങ്ങൾ സംശയാതീതമായി തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി, തിങ്കളാഴ്ച പന്ത്രണ്ട് പ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

author-image
Honey V G
New Update
aehjjnnnn

മുംബൈ:2006 ലെ മുംബൈ ട്രെയിൻ സ്ഫോടനത്തിൽ 189 പേർ കൊല്ലപ്പെടുകയും 800 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് 19 വര്‍ഷത്തിന് ശേഷമാണ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയത്.

എന്നാൽ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. സുപ്രീം കോടതി അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ (എസ്‌ജിഐ) തുഷാർ മേത്ത ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ ഹർജി നൽകി.

എന്നാൽ ജൂലൈ 24 വ്യാഴാഴ്ച വാദം കേൾക്കാൻ കോടതി കേസ് മാറ്റി. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) കുറ്റകൃത്യങ്ങൾ സംശയാതീതമായി തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി, തിങ്കളാഴ്ച പന്ത്രണ്ട് പ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.