വയലാർ അനുസ്മരണ ദിനത്തിൽ ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര മലയാളികൾ വയലാറിൽ സ്മരണാഞ്ജലി അർപ്പിച്ചു

ഓൺലൈനായി വയലാർ കവിതകളും ഗാനങ്ങളും അടങ്ങിയ പരിപാടികൾ രാവിലെ 7 മണിക്ക് ആരംഭിച്ച് രാത്രി 11 മണി വരെ നടന്ന ചടങ്ങ് സർഗ്ഗവേദി പ്രസിഡന്റ് മോഹൻ മൂസത് ഉദ്ഘാടനം ചെയ്തു

author-image
Honey V G
New Update
nxndnxn

മുംബൈ : ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് - ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ, അനശ്വര കവി വയലാർ രാമവർമ്മയുടെ അൻപതാം അനുസ്മരണ ദിനമായ ഒക്ടോബർ 27-ന് മഹാരാഷ്ട്ര മലയാളികൾ കവിയുടെ ജന്മഗൃഹമായ വയലാറിലെ രാഘവപറമ്പിൽ സന്ദർശിച്ച് സ്മരണാഞ്ജലി അർപ്പിച്ച ചടങ്ങിൽ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി രാധാകൃഷ്ണ പിള്ള വയലാറിൻ്റെ ഗാനം ആലപിച്ചു.

വൈസ് പ്രസിഡന്റ് അനു ബി. നായർ, ജനറൽ സെക്രട്ടറി പി. പി. അശോകൻ, ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണ പിള്ള, മുംബൈ മേഖല ചെയർമാൻ ശിവപ്രസാദ് , മുംബൈ മേഖല കമ്മിറ്റിയംഗം മായാ ദേവി എന്നിവർ ചേർന്ന് വയലാർ സ്മാരക മണ്ഡപത്തിൽ രാവിലെ 11 മണിക്ക് നടന്ന അനുസ്മരണ ചടങ്ങിൽ സ്മരണാഞ്ജലികൾ അർപ്പിച്ചു.

mdndn

ഉപസമിതിയായ ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദിയുടെ നേതൃത്വത്തിൽ കവിയുടെ അൻപതാം അനുസ്മരണദിനത്തിൻ്റെ ഭാഗമായി മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ സർഗ്ഗവേദി വാട്സപ്പ് ഗ്രൂപ്പിൽ ഓൺലൈനായി വയലാർ കവിതകളും ഗാനങ്ങളും അടങ്ങിയ പരിപാടികൾ രാവിലെ 7 മണിക്ക് ആരംഭിച്ച് രാത്രി 11 മണി വരെ നടന്ന ചടങ്ങ് സർഗ്ഗവേദി പ്രസിഡന്റ് മോഹൻ മൂസത് ഉദ്ഘാടനം ചെയ്തു. 

രാധാകൃഷ്ണ പിള്ള, രോഷ്നി അനിൽകുമാർ, സുമി ജെൻട്രി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മോഹൻ മൂസത്, അനിൽകുമാർ കെ. കെ. ദിവ്യ ജിജി, രോഷ്നി അനിൽകുമാർ, പീറ്റർ പോൾ,ഗോപാലകൃഷ്ണൻ, രാധാകൃഷ്ണ പിള്ള, അനീഷ്, മുരളി മാരാർ, ഹേമലതാ നായർ, ജോയ് പൈനേടത്ത്, സുമി ജെൻട്രി, രഘുനാഥൻ നായർ, എലിസബത്ത് സാമുവൽ, സുജാത പിള്ള, കൃഷ്ണൻ കുട്ടി, സുവർണ്ണ രാമകൃഷ്ണൻ, ഷീജ ഗിരീഷ് സ്വാമി, ബെന്നി, ബീന മേനോൻ, സതി സുന്ദർ, ബിന്ദു സജീവ്, സ്നിയ ദിലീപ്, അജിത ഉണ്ണികൃഷ്ണൻ, ഡോ.സുധർമ്മ, പ്രിയ സിസ്, ജൂലി ബർണാഡ്, രത്നം പുല്ലാട്ട്, ഷീല എസ് മേനോൻ, വിജയകുമാർ, വേണുഗോപാലൻ നായർ, ജയസൂര്യൻ, സുഹാസിനി, ശശികല മോഹൻദാസ്, സുധ അരുൺ, ഗിരിജ പണിക്കർ, മോഹനൻ കെ. വി., ജനാർദ്ദനൻ നായർ എന്നിവർ വയലാറിൻ്റെ ഗാനങ്ങൾ , കവിതകൾ അവതരിപ്പിച്ചു.