ആത്മീയതയും സംഗീതവും സംഗമിച്ച സന്ധ്യ; MMCAയുടെ ക്രിസ്തുമസ്–പുതുവത്സര ആഘോഷം ശ്രദ്ധേയമായി

വാശിയിലെ സെന്റ് തോമസ് മാർത്തോമ ദേവാലയത്തിൽ ജനുവരി 14-ന് ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്

author-image
Honey V G
Updated On
New Update
msnsnnsn

നവിമുംബൈ: മഹാരാഷ്ട്ര മലയാളി ക്രിസ്ത്യൻ അസോസിയേഷൻ (MMCA)യുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് കരോൾ സർവീസും പുതുവത്സരാഘോഷവും നവിമുംബൈയിൽ ആത്മീയവും ഉത്സവമുഹൂർത്തവുമായ അന്തരീക്ഷത്തിൽ നടന്നു.

വാശിയിലെ സെന്റ് തോമസ് മാർത്തോമ ദേവാലയത്തിൽ ജനുവരി 14-ന് ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.

നവിമുംബൈയിലെ വിവിധ എപ്പിസ്കോപ്പൽ സഭകൾ ചേർന്നാണ് ഈ ചടങ്ങുകൾ ഒരുക്കിയത്. ക്രിസ്തുമസ് സന്ദേശം വിളംബരം ചെയ്യുന്ന കരോൾ ഗാനങ്ങൾ അഞ്ചു ഇടവകകളിൽ നിന്നുള്ള ഗായകസംഘങ്ങൾ ആലപിച്ചു.

bxhhnn
മാർത്തോമാ സഭയുടെ വിങ്‌സ് ബാൻഡിന്റെ നേതൃത്വത്തിലുള്ള സംഗീതാവതരണവും ചടങ്ങിന് പ്രത്യേകം മിഴിവേകി.

മാർത്തോമാ സഭയുടെ മുംബൈ ഭദ്രാസനാധിപനും മഹാരാഷ്ട്ര മലയാളി ക്രിസ്ത്യൻ അസോസിയേഷന്റെ ചെയർമാനുമായ ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

kccnmm

സി.എൻ.ഐ ബിഷപ്പ് പ്രഭു ഡി. ജബമണി, പ്രൊഫസർ റവ. ഡോ. ഏയ്ഞ്ചൽ ബെർലിസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു ആശംസകൾ അറിയിച്ചു. 

റവ. ഫാ. ജേക്കബ് പൊറത്തൂർ, റവ. ഫാ. ജോർജ് ജോൺ, വേരി. റവ. തോമസ് കെ. ജേക്കബ്, റെജി സാം എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വിവിധ സഭകളിൽ നിന്നുള്ള പുരോഹിതരും വിശ്വാസികളും പരിപാടിയിൽ പങ്കെടുത്തു.

മഹാരാഷ്ട്ര മലയാളി ക്രിസ്ത്യൻ അസോസിയേഷന്റെ അഡ്‌ഹോക് കമ്മിറ്റി പ്രവർത്തനങ്ങൾക്ക് അഡ്വ. പി. പി. വർഗീസ് സെക്രട്ടറി ആയും എ. ടി. റോയി ട്രഷറർ ആയും മോഹൻ കണ്ടത്തിൽ കോ-ഓർഡിനേറ്റർ ആയും പ്രവർത്തിച്ചു വരുന്നു.